കാപ്പിയുടെ പ്രചരണത്തിന് കൂട്ടായ ശ്രമം വേണമെന്ന് പ്രഥമ കോഫി അസംബ്ലി
കാപ്പിയുടെ പ്രചരണത്തിന് കൂട്ടായ ശ്രമം വേണമെന്ന് പ്രഥമ കോഫി അസംബ്ലി.
കൽപ്പറ്റ: വയനാടൻ കാപ്പിയുടെ പ്രചരണത്തിന് സർക്കാർ – സ്വകാര്യ – സഹകരണ പങ്കാളിത്തത്തോടെ കൂട്ടായ ശ്രമം വേണമെന്ന് കൽപ്പറ്റയിൽ നടന്ന പ്രഥമ കോഫി അസംബ്ലി അഭിപ്രായപ്പെട്ടു. വയനാട് കോഫി ബ്രാൻഡ് ചെയ്യുന്നതിനും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനും സർക്കാർ മുന്തിയ പരിഗണന നൽകി വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കി വരികയാണെന്നും ഇത് പരമാവധി കർഷകർ പ്രയോജനപ്പെടുത്തണമെന്നും കോഫി അസംബ്ലി ഉദ്ഘാടനം ചെയ്ത സി.കെ.ശശീന്ദ്രൻ എം.എൽ.എ. പറഞ്ഞു.
ജൈവ മുന്നേറ്റത്തിലൂടെ വയനാട് കോഫിക്ക് അന്താരാഷ്ട്ര വിപണി നേടിയെടുക്കാൻ കഴിയുമെന്നും അങ്ങനെ വരുമാനം ഇരട്ടിയാക്കാർ കഴിയുമെന്നും
സെമിനാർ വിഷയങ്ങളുടെ ക്രോഡീകരണം നടത്തിയ മുൻ എം.എൽ.എ.യും ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റി ചെയർമാനുമായ പി.കൃഷ്ണപ്രസാദ് പറഞ്ഞു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ അധ്യക്ഷത വഹിച്ചു. നബാർഡ് വയനാട് ഡി.ഡി.എം. ജിഷ വടക്കും പറമ്പിൽ, കോഫി ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.. പി. കറുത്ത മണി, വേവിൻ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ എം.കെ. ദേവസ്യ, വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് ജോണി പാറ്റാനി, വാസുകി വൈസ് ചെയർമാൻ സജി കാവനാക്കുടി, ജെ.എസ്. എസ്. ജില്ലാ സെക്രട്ടറി വിനോദ് കുമാർ, ഏച്ചോം ഗോപി , വയനാട് എഫ്. പി. ഒ .ഫെഡറേഷൻ ജില്ലാ കൺവീനർ സി.വി.ഷിബു ,കർഷക പ്രതിനിധി അറക്ക ഹംസ, തുടങ്ങിയവർ പ്രസംഗിച്ചു.കോഫി ബോർഡ്, നബാർഡ്, വേവിൻ പ്രൊഡ്യുസർ കമ്പനി, ബ്രഹ്മഗിരി ഡവലപ്മെമെന്റ് സൊസൈറ്റി, വയനാട് സുസ്ഥിര കാർഷിക വികസന മിഷൻ, വയനാട് ചേംബർ ഓഫ് കൊമേഴ്സ്, വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ, എന്നിവർ സംയുക്തമായാണ് പ്രഥമ കോഫി അസംബ്ലി സംഘടിപ്പിച്ചത്.





Leave a Reply