April 28, 2026

സുൽത്താന്‍ബത്തേരിയില്‍ ഒക്‌ടോബര്‍ നാലിന് രാവിലെ ഒമ്പത് മണിക്ക് രാഹുല്‍ഗാന്ധി എം പിയെത്തും.

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ദേശീയപാതയിലെ ഗതാഗതനിരോധന വിഷയത്തില്‍ അതിശക്തമായ സമരം തുടരുന്ന സുല്‍ ത്താന്‍ബത്തേരിയില്‍ ഒക്‌ടോബര്‍ നാലിന് രാവിലെ ഒമ്പത് മണിക്ക് രാഹുല്‍ഗാന്ധി എം പിയെത്തും. നിരാഹാരസമരം തുടരുന്ന യുവജനനേതാക്കളെ സന്ദര്‍ശിക്കുന്ന രാഹു ല്‍ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. തുടര്‍ന്ന് നിരാഹാരമനുഷ്ഠിച്ച് ആശുപത്രിയില്‍ കഴിയുന്ന യുവജനനേതാക്കളെ അദ്ദേഹം സന്ദര്‍ശിക്കും. യാത്രാനിരോധന വിഷയത്തില്‍ യുവജനങ്ങളുടെ സമരത്തിന് നേരത്തെ തന്നെ രാഹുല്‍ഗാന്ധി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. വിഷയത്തില്‍ ഇടപെട്ട് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *