April 26, 2026

യാത്രാ നിരോധനം: മേൽപാല നിർമ്മാണം പഠനത്തിന് വിദഗ്ദ്ധ സമിതിയെ നിയോഗിയ്ക്കണം: വി.എം.സുധീരൻ

0
IMG-20191003-WA0192.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: ദേശീയ പാത 766 ലെ യാത്ര നിരോധനത്തിന് പരിഹാരമായി സംസ്ഥാന സർക്കാർ മുന്നോട്ട് വെച്ച മേൽപാല നിർമാണത്തിന്റെ പഠനത്തിന് പരിചയ സമ്പന്നരായ വിദഗ്ദ്ധരെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിയോഗിക്കണമെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ  വി.എം സുധീരൻ. 
ബത്തേരിയിൽ യുവജന കൂട്ടായ്മ നടത്തുന്ന സമരപന്തലിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതിയെയും വന്യജിവികളെയും സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യവും സംരക്ഷിക്കൻ ഭരണകൂടങ്ങളും നീതിന്യായ പീഠങ്ങൾ  തയ്യാറവണം .വന്യ ജീവിസങ്കേതത്തിലൂടെ കടന്ന് പോകുന്ന മഹാരാഷട്ര മധ്യപ്രേദേശ് അതിർത്തിയിൽ നിർമ്മിച്ച മേൽപാലം നിർമ്മിച്ചത് പോലെ പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിലുള്ള മേൽപാല നിർമ്മാണത്തിനുള്ള സധ്യതകൾ നമ്മുടെ മുന്നിലുണ്ട്. ഇത് പ്രയോഗികമായി നടപ്പിലാക്കാൻ ഇരു സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരും ഒത്തരുമയോടെ പ്രവർത്തിക്കണമെന്നും.വി.എം.സുധീരൻ അഭിപ്രായപ്പെട്ടു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *