April 26, 2026

വനത്തില്‍ മേല്‍പ്പാലം നിര്‍മിക്കണം: ജസ്റ്റീസ് ജെ.ബി. കോശി

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ദേശീയപാത 766ലൂടെയുള്ള ജനങ്ങളുടെ യാത്ര സുഗമമാക്കുന്നതിന് നിര്‍ദിഷ്ട വനമേഖലയില്‍ മേല്‍പ്പാലം നിര്‍മിക്കണമെന്ന് വൈ.എം.സി.എ. ദേശീയ അധ്യക്ഷനും റിട്ട. ചീഫ് ജസ്റ്റീസുമായ ജെ.ബി. കോശ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പകല്‍ സമയത്തും പാത അടക്കുന്നത് എലിയെ പേടിച്ച് ഇല്ലം ചുടുന്നത് പോലെയാണ്. ദേശീയപാത അടച്ചാല്‍ ചരക്ക് നീക്കം പ്രതിസന്ധിയിലാവും.ബദല്‍പാതയിലുംവനപ്രദേശങ്ങളുണ്ട്. പുതിയ പാതകള്‍ നിര്‍മിക്കാന്‍ സര്‍ക്കാരിന് സാമ്പത്തിക ചെലവ് വരുകയും ഇതിന് കൂടുതല്‍ സമയം എടുക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ മേല്‍പ്പാലം നിര്‍മിക്കുകയാണെങ്കില്‍ രാത്രിയിലും പകലും സഞ്ചരിക്കാന്‍ കഴിയും. ദേശീയപാത അടക്കാതിരിക്കാനായി നടത്തുന്ന നിയമാനുസൃതമായ സമരങ്ങള്‍ക്ക് പിന്തുണ അറിയിക്കുന്നതായും ജസ്റ്റീസ് ജെ.ബി. കോശി പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *