April 26, 2026

നിരാഹാരമനുഷ്ടിക്കുന്ന സമര ഭടൻമാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൽപ്പറ്റയിൽ ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.

0
IMG-20191003-WA0072.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :  ഓഫീസേഴ്സ്  ക്ലബ്ബ് കൽപ്പറ്റയുടെയും 'ഫ്രണ്ട്സ് ക്രിയേറ്റീവ് മൂവ് മെൻറ്  എമിലിയുടേയും സംയുക്താഭിമുഖ്യത്തിൽ  എൻ. എച്ച് 766- യാത്രാ നിരോധനത്തിനെതിരെ ബത്തേരിയിൽ നീരാഹാരമനുഷ്ടിക്കുന്ന സമര ഭടൻമാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കൽപ്പറ്റയിൽ ബഹുജന റാലിയും പൊതുസമ്മേളനവും  സംഘടിപ്പിച്ചു'.സി.പി.ഐ. ജില്ലാ സെക്രട്ടറി  വിജയൻ ചെറുകര പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.   ഫ്രണ്ട്സ്  ക്രിയേറ്റീവ് മൂവ്മെൻറ് പ്രസിഡണ്ട് വി. സിദ്ധിഖ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഓഫീസേഴ്സ് ക്ലബ്ബ് പ്രസിഡണ്ട് പി.പി. ജോൺസൺ  അദ്ധ്യക്ഷത വഹിച്ചു.   ഒ.കെ ജോണി മുഖ്യ പ്രഭാഷണം നടത്തി. കെ. സദാനന്ദൻ ' എൻ. ഒ ദേവസ്യ   ഓഫീസേഴ്സ്ക്ലബ്ബ്  പ്രസിഡണ്ട് പ്ലാറ്റോ പെരേര.  പ്രണ്ട്സ് ക്രിയേറ്റീവ് മൂവ്മെൻറ് സെക്രട്ടറി എം. ബീനീഷ് ,  കെ. ഷിഹാബ്, എ. നിതിൻ കെ. മഹേഷ്,  എ. സക്കീർ  എന്നീവർ  ആശംസകൾ അർപ്പിച്ച്  സംസാരിച്ചു , പ്രോഗ്രാം കോ-ഓർഡിനേറ്റർ പി. സത്യനാഥൻ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *