April 26, 2026

മെസിസെപ്: സർക്കാരിന്റെ ഒളിച്ചോട്ടം അവസാനിപ്പിക്കണം.:.ഇ കെ. അലി മുഹമ്മദ്

0
03.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മെഡിസെപ് പദ്ധതിയിൽ നിന്നും സർക്കാരിന്റെ ഒളിച്ചോട്ടം അവസാനിപ്പിക്കണമെന്ന് ഇ.കെ.അലി മുഹമ്മദ് .
 കേരള എൻ.ജി.ഒ. അസോസിയേഷൻ സിവിൽ സ്റ്റേഷൻ ബ്രാഞ്ചിന്റെ പന്ത്രണ്ടാം  വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം…. ജീവനക്കാരെ നിരന്തരം ഉപദ്രവിക്കുന്ന നടപടികളിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സംസ്ഥാന വൈസ് പ്രസിഡണ്ട്  ജി.എസ് ഉമാശങ്കർ മുഖ്യ പ്രഭാഷണം നടത്തി… ബ്രാഞ്ച് പ്രസിഡണ്ട് ജോസ് കെ.എ. അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡണ്ട്  മോബിഷ് പി തോമസ്, സെക്രട്ടേറിയറ്റ് അoഗങ്ങളായ വി.സി.സത്യൻ, രമേശൻ മാണിക്യൻ, സംസ്ഥാന കമ്മിറ്റി അംഗം ടി.അജിത്കുമാർ, ജില്ലാ ട്രഷറർ കെ. ടി. ഷാജി, ജില്ലാ വൈസ് പ്രസിഡണ്ട്  രാം പ്രമോദ്,  എം.ജി. അനിൽകുമാർ, ഗ്ലോറിൻ സെക്വീര, ലൈജു ചാക്കോ പി, അഭിജിത്ത് സി.ആർ, കെ.ഇ.ഷീജാമോൾ,എ സലിൽ, ഷൈൻ ജോൺ തുടങ്ങിയവർ സംസാരിച്ചു.സംസ്ഥാന സമ്മേളനത്തിന്റെ കരട് സംഘടനാ രേഖ ജില്ലാ ജോ. സെക്രട്ടറി സി.ജി.ഷിബു അവതരിപ്പിച്ചു. ബ്രാഞ്ച്  പ്രവർത്തന റിപ്പാർട്ട് സെക്രട്ടറി ലൈജു ചാക്കോയും വരവ് ചെലവ് കണക്ക് കെ.ഇ.ഷീജാമോളും അവതരിപ്പിച്ചു.ചടങ്ങിൽ ഗസറ്റഡ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച .എം.കെ.അരവിന്ദാക്ഷൻ, വി.ഡി.തോമസ് എന്നിവർക്ക് യാത്രയയപ്പ് നൽകി.2019 ലെ പുതിയ ഭാരവാഹികളായി  ലൈജു ചാക്കോ_ പ്രസിഡണ്ട്,  അഭിജിത്ത് സി.ആർ.- സെക്രട്ടറി, ട്രഷറർ കെ.ഇ.ഷീജാമോൾ എന്നിവരെ തിരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *