April 27, 2024

പരിഷത് സ്വാശ്രയ ക്യാമ്പയിന് തുടക്കമായി

0
Kssp.jpg
വൈത്തിരി:
 
കേരളം ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി മുതൽ നെഹ്‌റു ജയന്തി വരെ നീണ്ട് നിൽക്കുന്ന  സ്വാശ്രയ ക്യാമ്പയിനു തുടക്കമായി.
ജില്ലാ തല ഉദ്ഘാടനം പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം പ്രൊ:കെ.ബാലഗോപാലൻ നിർവഹിച്ചു .
ഗാന്ധി – നെഹ്റു സ്വാതന്ത്ര്യ സ്വപ്നങ്ങളിലൂടെ ഇന്ത്യയെ  തിരിച്ചുപിടിക്കുക എന്ന സന്ദേശത്തൊടൊപ്പം  സ്വാശ്രയ 
കേരളം, ഹരിത കേരളം, ശുചിത്വ കേരളം എന്ന ആശയവുമായി നടത്തുന്ന ക്യാമ്പയിനിൽ ഗൃഹ സന്ദർശനം, സംവാദം, പ്രദർശനം,  പരിഷത്ത് ഉദ്പനങ്ങളെ പരിചയപ്പെടുത്തൽ വിതരണം എന്നിവ നടത്തും.
ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ  കാർബൺ ലഘൂകരണം ലക്ഷ്യമിട്ടു കൊണ്ടുള്ള പരിപാടിയും നടത്തുന്നുണ്ട്.
ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് അംഗം ഷൈനി ഉദയകുമാർ അധ്യക്ഷത വഹിച്ചു. 
എനർജി മാനേജ്മെന്റ് സെന്റർ ജില്ലാ കോ:ഓർഡിനേറ്റർ സി: ജയരാജൻ, പരിഷത്ത് വിദ്യാഭ്യാ സസമിതി കൺവീനർ ടി.പി. സന്തോഷ്, ട്രഷറർ പി.അനിൽ കുമാർ, എന്നിവർ സംസാരിച്ചു.
യൂണിറ്റ് സെക്രട്ടറി കെ.വി. വിജയശങ്കർ സ്വാഗതവും, ആർ. രവിചന്ദ്രൻ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *