April 28, 2024

സർവ്വമത സംഗമ വേദിയായി തൃശ്ശിലേരി പള്ളി പെരുന്നാൾ.

0
Trissileri.jpg
തൃശ്ശിലേരി മോർ ബസേലിയോസ് യാക്കോബായ  സുറിയാനി സിംഹാസന പള്ളിയിലെ മതസൗഹാർദ സമ്മേളനം ഒ.ആർ. കേളു എം.എൽ. എ. ഉദ്ഘാടനം ചെയ്യുന്നു
തൃശ്ശിലേരി: മലബാറിന്റെ കോതമംഗലം എന്നറിയപ്പെടുന്ന തൃശ്ശിലേരി മോർ ബസേലിയോസ് യാക്കോബായ  സുറിയാനി സിംഹാസന പള്ളിയിൽ ഓർമപ്പെരുന്നാളിന്റെ ഭാഗമായി മതസൗഹാർദ സമ്മേളനവും മികച്ച സാമൂഹിക പ്രവർത്തകരെ ആദരിക്കലും സംഘടിപ്പിച്ചു.ഒ.ആർ. കേളു എം. എൽ.എ. ഉദ്ഘാടനം ചെയ്തു.  മതസൗഹാർദം സംരക്ഷിക്കുന്നതിൽ പള്ളി വഹിക്കുന്ന പങ്ക് വലുതാണെന്നും പള്ളിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. അഭിവന്ദ്യ സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.  ചടങ്ങിൽ റവ. ഫാ. ഷിബു കുറ്റിപറിച്ചേൽ, ഷിനോജ് കോപ്പുഴ, അപ്പച്ചൻ എളുപ്പുപാറ എന്നിവർക്ക് ബസേലിയൻ കാരുണ്യ പുരസ്കാരം 2019 നൽകി. ഗായിക കീർത്തന ചാൽപ്പാളിക്ക് ബസേലിയൻ പ്രതിഭാ പുരസ്കാരം 2019 നൽകി. തൃശ്ശിലേരി മുഹ്യുദീൻ മസ്ജിദ് ഖത്തീബ് ഷെഫീഖ് ബാഫഖി, തൃശ്ശിലേരി തൃശ്ശിലേരി മഹാദേവ ക്ഷേത്രം പ്രതിനിധി സുരേന്ദ്രൻ അമ്പലമൂല, മാനന്തവാടി നഗരസഭാ കൗൺസിലർ ജേക്കബ് സെബാസ്റ്റ്യൻ, വി.വി. നാരായണ വാര്യർ തുടങ്ങിയവർ സംസാരിച്ചു. 
വെള്ളിയാഴ്ച രാവിലെ 6.30-ന് മാനന്തവാടി സെയ്ന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ നിന്ന് കാല്‍നട തീര്‍ഥ യാത്ര തുടങ്ങി. ഏഴിന്‍മേല്‍ കുര്‍ബാനയ്ക്ക് മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ പോളികാര്‍പസ് മുഖ്യ കാര്‍മികത്വം വഹിച്ചു.തീര്‍ഥയാത്രയ്ക്ക് ഉദയന്‍ തൃശ്ശിലേരി കെടാവിളക്കേന്തി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിവിധ മതങ്ങളില്‍പ്പെട്ടവര്‍ക്കുുള്ള ചികിത്സാ സഹായവും  വിതരണം ചെയ്തു


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *