April 26, 2024

പ്രളയം പുനസ്ഥാപന ധനസഹായം: അപേക്ഷ ക്ഷണിച്ചു

0



ക്ഷീര വികസന വകുപ്പിന്റെ 2019-20 വാര്‍ഷിക പദ്ധതിയിലെ മില്‍ക്ക് ഷെഡ് വികസന പദ്ധതി-പ്രത്യേക പുനരധിവാസ പദ്ധതി-എസ്.ആര്‍.പി. -ല്‍ ഉള്‍പ്പെടുത്തി, ജില്ലയില്‍ 2018 ഓഗസ്റ്റ് മാസത്തിലുണ്ടായ പ്രളയക്കെടുതിയില്‍പ്പെട്ട് നാശനഷ്ടങ്ങള്‍ സംഭവിച്ച ക്ഷീര കര്‍ഷകര്‍ക്ക്, അന്യസംസ്ഥാനങ്ങളില്‍നിന്നും കറവപ്പശുക്കളെ/കിടാരികളെ വാങ്ങി ചെറുകിട ഇടത്തരം ഡയറി ഫാമുകള്‍ തുടങ്ങുന്നതിനും, അവശ്യാധിഷ്ഠിത ധനസഹായം, കാലിത്തൊഴുത്ത് നിര്‍മ്മാണം എന്നീ പദ്ധതികള്‍ക്കും വാണിജ്യാധിഷ്ഠിത ഡയറി ഫാമുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും ധനസഹായം നല്‍കുന്നു. അപേക്ഷകര്‍ 2018 ഓഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളവരും പദ്ധതി നടത്തിപ്പിനായി പരമാവധി ബാങ്ക് വായ്പ എടുക്കുവാന്‍ അര്‍ഹതയുള്ളവരും താല്‍പര്യമുള്ളവരും ആയിരിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ പൂരിപ്പിച്ച് കല്പറ്റ(04936 206770), മാനന്തവാടി(04935 244093), പനമരം(04935 220002) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന സേവന യൂണിറ്റ് ഓഫീസുകളില്‍  ഒക്‌ടോബര്‍  15 -ാം തീയതി വൈകുന്നേരം 5 ന് മുമ്പ് സമര്‍പ്പിക്കണമെന്ന് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അപേക്ഷാ ഫോറം ക്ഷീര വികസന യൂണിറ്റുകളില്‍ ലഭിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *