May 3, 2024

മാനന്തവാടി ഉപജില്ല ശാസ്ത്രമേള: സ്വാഗത സംഘം രൂപീകരിച്ചു

0
Img 20191005 Wa0241.jpg
മാനന്തവാടി:
   ആറാട്ട് തറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ഒക്ടോബർ 21 22 തീയതികളിൽ നടക്കുന്ന  ശാസ്ത്ര,ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര , പ്രവൃത്തിപരിചയ ,ഐ ടി മേളയുടെ  നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരിച്ചു.
 യോഗം മാനന്തവാടി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ  ശോഭാ രാജൻ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  ഡിവിഷൻ കൗൺസിലർ സ്മിത അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ഇ കെ പ്രകാശൻ, ഹെഡ്മിസ്ട്രസ് ടി എം ഓമന  പിടിഎ പ്രസിഡൻറ്  കെ ജി സുനിൽ എന്നിവർ സംസാരിച്ചു.
 മുനിസിപ്പൽ ചെയർപേഴ്സൺ   വി ആർ പ്രവീജ്‌  ചെയർമാനായും, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  വർഗീസ് ജോർജ്, പിടിഎ പ്രസിഡണ്ട്   കെ ജി സുനിൽ എന്നിവർ വൈസ്  വൈസ് ചെയർമാൻ മാരും, വയനാട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ  ഇബ്രാഹിം തോണികര ജനറൽ കൺവീനറായും ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹണി ജി അലക്സാണ്ടർ ട്രഷററായും ഉള്ള  നിർവാഹക സമിതി രൂപീകരിച്ചു. മേള ജനകീയമായി  നടത്തുന്നതിന് വേണ്ട വിവിധ കമ്മിറ്റികൾക്ക് രൂപം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *