April 16, 2024

ദേശീയപാത 766യാത്രാപ്രശ്‌നം; സംസ്ഥാന സർക്കാർ വയനാടിനൊപ്പം. എം കെ ശശീന്ദ്രൻ

0
Img 20191006 Wa0364.jpg
ദേശീയപാത 766യാത്രാപ്രശ്‌നം; സംസ്ഥാന സർക്കാർ വയനാടിനൊപ്പം എം കെ ശശീന്ദ്രൻ
സുൽത്താൻബത്തേരി: ദേശീയപാത 766വിഷയത്തിൽ സംസ്ഥാനസർക്കാർ വയനാടിനൊപ്പമാണന്ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. യുവജനസംഘടനകൾ നടത്തുന്ന സമരം ചരിത്രത്തിലെ അപൂർവ്വമായ ഒന്നാണ്  ഈ സമരം. ഒരു ജനതയുടെ മൗലികമായി അവകാശങ്ങളോടൊപ്പം ചേർന്നുനിൽക്കുക എന്നതാണ് സംസ്ഥാനസർക്കാറിന്റെ നിലപാട്. വിഷയത്തിൽ മുമ്പ് കാണിച്ചതിനേക്കാൾ കൂടുതൽ ശുഷ്‌ക്കാന്തിയോടെയും സുക്ഷ്മതയോടെയും നിയമപോരാട്ടം തുടുരും. ഈ മാസം പതിനെട്ടിന്  കോടതിയിൽ കേസ് പരിഗണിക്കുമ്പോൾ ജനവികാരം കൂടി മാനിക്കുന്ന രീതിയിൽ  റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട ഡിപ്പാർ്ട്ടുമെന്റുകൾക്ക് നിർദ്ദേശം നൽകുന്നതാണ്.  നിങ്ങൾ കാണിച്ച സമരം വീര്യം കെട്ടുപോകാതെ കാത്തുസൂക്ഷിച്ചുകൊണ്ട് ആവശ്യംവരുമ്പോൾ അത് ഉപയോഗിക്കാൻ മടിക്കരുതെന്നും അതുകൊണ്ട് നിരാഹാരം സമരം നിർത്തണമെന്നും മറ്റ് സമരപരിപാടികൾ ആവശ്യംവരുന്നതിനനുസരിച്ച് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
 **************************
 ദേശീയപാത അടക്കുന്നത് വിവരണാതീതമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കും ടി പി രാമകൃഷ്ണൻ
 സുൽത്താൻ ബത്തേരി: ദേശീയപാത അടക്കുന്നത് വിവരാണാതീതമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് സംസ്ഥാന എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. ബത്തേരിയിൽ അനിശ്ചിതകാല നിരാഹാര സമരപന്തൽ സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ജനജീവിതം കടുത്ത പ്രതിസന്ധിയിലാവുമെന്നും ഉള്ളവഴികൾ അടച്ചുപൂട്ടുകയല്ലവേണ്ടതെന്നും അവ വികസിപ്പിക്കുകയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.  ദേശീയപാത വിഷയത്തിൽ വനംപരിസ്ഥിമന്ത്രാലയം സംസ്ഥാന സർക്കാറിന്റെ ആവശ്യം പിന്തുണക്കുമെന്നാണ് കരുതുന്നതെന്ന്. ദേശീയപാത 766ന് ബദലാണ് കുട്ടഗോണിക്കുപ്പ് റോഡ് എന്നത് അപ്രായോഗികമാണ്. നിലവിലെ ദേശീയപാതയിലുള്ളതിനേക്കാൾ കുടുതൽ വനംമേഖല ബദൽപാതയായി ഉയർത്തികാട്ടുന്ന പാതയിലുണ്ടന്നും അത് അംഗീകരിക്കാൻ കഴിയില്ലന്നും മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു.
*****************************
 ദേശീയപാത 766; സംസ്ഥാന സർക്കാർ പ്രമേയം പാസ്സാക്കണം ശോഭാസുരേന്ദ്രൻ
സുൽത്താൻബത്തേരി: ദേശീയപാത വിഷയവുമായി ബന്ധപ്പെട്ട് കേരള നിയമസഭയിൽ പ്രമേയം പാസാക്കണമെന്ന് ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം ശോഭാസുരേന്ദ്രൻ. ബത്തേരിയിലെ അനിശ്ചിതകാല നിരാഹാര സമരപന്തലിലെത്തി സംസാരിക്കുകയായിരുന്നു അവർ. ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ ചർച്ചചെയ്ത് പ്രഖ്യാപനമുണ്ടാക്കിവേണം കർണ്ണാടക മുഖ്യമന്ത്രിയുമായി വിഷയം ചർച്ചചെയ്യാനെന്നും ശോഭാസുരേന്ദ്രൻ പറഞ്ഞു. കേസിൽ പ്രഗൽഭനായ വക്കീലിനെ വെക്കണം. കോടതിയിൽ രേഖകൾക്കാണ് പ്രധാന്യമെന്നും അതിന്റെ പിൻബലമില്ലാതെ ഒന്നും നേടാനാവില്ലന്നും അവർ പറഞ്ഞു.
*************************
പ്രായോഗികമല്ലാത്ത പാത ജനങ്ങൾ ഒറ്റക്കെട്ടായി എതിർക്കണം
സുൽത്താൻബത്തേരി: ദേശീയപാത വിഷയുവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന പ്രായോഗികമല്ലാത്ത പാത ജനങ്ങൾ ഒറ്റക്കെട്ടായി എതിർക്കുമെന്ന് കേരള കോൺഗ്രസ്സ് നേതാവും എം എൽ എയുമായി പി ജെ ജോസഫ്. വിഷയത്തിൽ കേരള കർണ്ണാടക സർക്കാറുകൾ ഇടപെട്ട് ജനങ്ങൾക്ക് അനുകൂലമായി നിലപാടെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ബത്തേരിയിൽ നിരാഹാര സമര പന്തലിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിയെ സംരക്ഷിക്കുന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഇല്ലന്നും അദ്ദേഹം പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *