April 26, 2024

ചരിത്രമെഴുതി ദേശീയപാത നിരാഹാര സമരം: പന്ത്രണ്ട് ദിവസം പങ്കാളികളായത് ജനലക്ഷങ്ങൾ

0
Img 20191006 Wa0202.jpg
ദേശീയ പാതയിലെ ഗതാഗത നിരോധനം: നിരാഹാര സമരം അവസാനിപ്പിച്ചു.
കൽപ്പറ്റ: 

ദേശീയ പാത 766 ലെ ഗതാഗത നിരോധന നീക്കത്തിനെതിരെ    യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ യുവജന   സംഘടന പ്രതിനിധികൾ ബത്തേരിയിൽ നടത്തിവന്ന അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു. മന്ത്രിമാരായ എ കെ ശശീന്ദ്രനും ടി പി രാമകൃഷ്ണനും സമരസമതിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നിരാഹാരസമരം അവസാനിപ്പിച്ചത്. 
ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ഐക്യദാർഢ്യ സമ്മേളനത്തോടെയാണ് സമരം അവസാനിപ്പച്ചത്.
നിരാഹാരസമരത്തിന്റെ 12 ദിനത്തിലും ഐക്യദാർഢ്യവുമായി ആയിരങ്ങളാണ് ബത്തേരിയിലേക്ക് ഒഴുകിയെത്തിയത്.  മന്തിമാരായ ടി പി രാമകൃഷ്ണൻ എ കെ ശശീന്ദ്രൻ. കെ സുധാകരൻ സുഭാസുരേന്ദൻ തുടങ്ങിയ നിരവധി നേതാക്കൾ ഇന്ന് ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുത്തു. പ്രശ്നത്തിൽ അന്തിമ തീരുമാനം ഉണ്ടാകുംവരെ സർക്കാർ ഒപ്പമുണ്ടാകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. പ്രശ്നം പഠിക്കാൻ കേന്ദ്ര സർക്കാർ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്താൻ തീരുമാനിച്ചതടക്കമുള്ള കാര്യങ്ങൾ അനുകൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിരാഹാരം താൽക്കാലികമായി അവസാനിപ്പിച്ചെങ്കിലും പ്രതിഷേധ പരിപാടികൾ തുടരാൻ തന്നെയാണ് സമര സമിതിയുടെ തീരുമാനം. ഒക്ടോബർ 18 നാണ് സുപ്രിം കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രലയം സുപ്രിം കോടതിയിൽ സമർപ്പിക്കുന്ന സത്യവാങ് മൂലമായിരിക്കും ഇനി നിർണ്ണായകം മാവുക. വയനാട് കണ്ട എക്കാലത്തെയും വലിയ സമരങ്ങളിൽ ഒന്നാണ് കഴിഞ്ഞ പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷം അവസാനിപ്പിച്ചത്.
നിരാഹാരം നടത്തിവന്ന  യുവജന നേതാക്കളെ  ആശുപത്രിയിലേക്ക് മാറ്റി. നിരാഹാര സമരത്തിന് ഐക്യദാർഢ്യ മർപ്പിച്ച് നിരവധി സംഘടനകളായിരുന്നു ബത്തേരിയിലേക്ക് എത്തി കൊണ്ടിരുന്നത്.
കഴിഞ്ഞ 12 ദിവസത്തെ സമരത്തിൽ കേരളത്തിൽ നിന്നും കർണാടകത്തിൽ നിന്നുമായി ജനലക്ഷങ്ങളാണ് പങ്കാളികളായത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *