August 13, 2026

പോഷണ്‍ എക്‌സ്പ്രസിന് സ്വീകരണം മാനന്തവാടിയിൽ നല്‍കി

0
IMG-20191007-WA0148.jpg
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി:വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സമ്പുഷ്ട കേരളം  എന്ന സന്ദേശവുമായി സംസ്ഥാനത്താകെ പര്യടനം നടത്തുന്ന പോഷണ്‍ എക്‌സ്പ്രസിന് മാനന്തവാടിയില്‍ സ്വീകരണം നല്‍കി. പോഷകാഹാരങ്ങളുടെ പ്രാധാന്യം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന പോഷണ്‍ മാസാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.മാനന്തവാടിയില്‍ നടന്ന സ്വീകരണ യോഗം നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് ജൈവ നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
വിശദമായ വാര്‍ത്തയ്ക്ക്മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ പൈലി അദ്ധ്യക്ഷത വഹിച്ചു.അങ്കണ്‍വാടി വര്‍ക്കര്‍മാര്‍ക്കുള്ള സ്മാര്‍ട്ട് ഫോണ്‍ വിതരണോദ്ഘാടനം സബ്ബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ് നിര്‍വ്വഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എന്‍ പ്രഭാകരന്‍,പ്രോഗ്രാം ഓഫീസര്‍ ലജീന,വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി,ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഉഷാകുമാരി,ബാബു ഷജില്‍ കുമാര്‍,പ്രജിത്ത്,സാക്കിറ എന്നിവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *