October 20, 2026

50 കുടുബങ്ങൾക്ക് മുട്ട കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.

0
IMG-20191007-WA0163.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി യുണൈറ്റഡ് വേ ബാംഗ്ലൂരിന്റെ സാമ്പത്തിക സഹായത്തോടെ കാവുമന്ദം പ്രദേശത്തെ 50 കുടുബങ്ങൾക്ക് മുട്ട കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഓരോ കുടിബത്തിനും ഗിരിരാജ ഇനത്തിൽപെട്ട 20 കോഴിക്കുഞ്ഞുങ്ങളെ വീതമാണ് വിതരണം ചെയ്തത്. കാവുമന്ദത്ത്‌ വെച്ച് നടന്ന വിതരണം കാവുമന്ദം ലൂർദ് മാതാ ദേവാലയം വികാരി റെവ.ഫാ. ബിജു മാവറ ഉദ്‌ഘാടനം ചെയ്തു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ റെവ.ഫാ. പോൾ കൂട്ടാല അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർ അമൽജിത് മാത്യു, ജോൺ മാത്യു മുണ്ടുനടക്കൽ, വിൽ‌സൺ അങ്ങേമഠം എന്നിവർ നേതൃത്വം നൽകി
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *