October 25, 2026

അവകാശ നിഷേധങ്ങൾക്കെതിരെ ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ധർണ്ണ നടത്തി.

0
IMG-20191014-WA0149.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
വയനാട് ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ബാങ്കിനു മുന്നിൽ അവകാശ നിഷേധങ്ങൾക്കെതിരെ ധർണ്ണ നടത്തി.  വയനാട് ജില്ലാ സഹകരണ ബാങ്കിൽ  പ്രമോഷൻ നൽകിയ തസ്തികകൾ തടഞ്ഞ് വെച്ച ശമ്പളം ഉടൻ അനുവദിക്കുക, ക്ലാർക്ക് / ക്യാഷ്യർ തസ്തികയിൽ പ്രമോഷൻ അർഹതയുള്ള പ്യൂൺ ജീവനക്കാർക്ക് പ്രമോഷൻ അനുവദിക്കുക, സംഘടനാ ഭാരവാഹികൾക്ക്  പ്രൊട്ടക്ഷൻ നൽകുക, അർഹതപ്പെട്ട പ്രമോഷൻ കുടിശ്ശിക ശമ്പളം അനുവദിക്കുക  എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ്ണ.  കെടിഡിസി സി ജനറൽ സെക്രട്ടറി സജിത് കുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു. ഡബ്ലിയു ഡി സി സി എ പ്രസിഡൻറ്  മോഹൻ  അധ്യക്ഷത വഹിച്ചു. ഒക്ടോബർ 16, 17, 18 ദിവസങ്ങളിൽ ഉപവാസ സമരവും നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. ധർണ്ണയിൽ പി അബ്ദുൽ മുനീർ,  ടി കെ ഹരിദാസ്, ശാന്തമ്മ സി മാത്യു, സൂപ്പി ടി, രാമ സുബ്രഹ്മണ്യൻ, വിജേഷ്, കെ കെ ഉഷ, സമീർ എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *