October 20, 2026

പോർലോം നീർത്തട പദ്ധതി:സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കി നബാർഡിന് സമർപ്പിച്ചു

0
1005.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിലെ മട്ടിലയം, പോർലോം നീർത്തട പ്രദേശങ്ങളിൽ  അടുത്ത നാലു വർഷക്കാലം നടപ്പിലാക്കുവാൻ ഉദ്ദേശ്ശിക്കുന്ന വിവിധ വികസന പദ്ധതികളെ ഉൾച്ചേർത്തുകൊണ്ട് സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കി നബാർഡിന് സമർപ്പിച്ചു. കാലാവസ്ഥ വ്യതിയാനങ്ങളെ മുന്നിൽ കണ്ടുകൊണ്ട് കാർഷിക പാരിസ്ഥിതിക മേഖലകളിൽ അനുവർത്തിക്കേണ്ട വികസന പദ്ധതികളാണ് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൺ കയ്യാല നിർമ്മാണം, കല്ല് കയ്യാല നിർമ്മാണം, ചെറുകിട ജലസേചനം, പുതയിടിൽ, ജൈവ കൃഷി വ്യാപനം, മണ്ണ് പരിശോധന, വാരണാസി കമ്പോസ്റ്റ് നിർമ്മാണം, ജൈവ വേലി, തേനീച്ച വളർത്തൽ, ഒറ്റ ഞാർ കൃഷി, നാടൻ വാഴ ഇനങ്ങളുടെ സംരക്ഷണം, നാടൻ കിഴങ്ങിനങ്ങളുടെ സംരക്ഷണം, ഫല വൃക്ഷ തൈകളുടെ വിതരണം, അസോള കൃഷി വ്യാപനം, തീറ്റപ്പുൽ കൃഷി വ്യാപനം തുടങ്ങി വിവിധങ്ങളായ വികസന പദ്ധതികൾ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി നീർത്തട പ്രദേശങ്ങളിലെ മുഴുവൻ ഭവനങ്ങളും കയറി സർവ്വേ നടത്തി. കൂടാതെ നീർത്തട പ്രദേശത്തിന്റെ പങ്കാളിത്ത പഠന പരിപാടിയും സംഘടിപ്പിച്ചു. മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് കാരിത്താസ് ഇന്ത്യ എൻ ആർ എം കോ ഓർഡിനേറ്റർ ഡോ. ഹരിദാസ്, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ റെവ.ഫാ.പോൾ കൂട്ടാല, അസ്സോസിയേറ്റ് ഡയറക്ടർ റെവ.ഫാ.ജിനോജ്‌ പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ ജോസ്.പി.എ.എന്നിവർ നേതൃത്വം നൽകി.  
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *