October 21, 2026

പ്രിൻസിപ്പൽ കൃഷി ഓഫീസ് പുനർ വിന്യസിക്കണം-എ ഐ വൈ എഫ്

0
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ: കൽപറ്റയിൽ പ്രവർത്തിക്കുന്ന കൃഷി വകുപ്പ് പ്രിൻസിപ്പൽ ഓഫീസിലെ മുഴുവൻ ജീവനക്കാരെയും പുനർവിന്യസിക്കമെന്ന് എ ഐ വൈ എഫ് ജില്ലാ എക്സിക്യുട്ടീവ് ആവശ്യപ്പെട്ടു. ഓഫീസിലെ ജീവനക്കാരുടെ പ്രവർത്തനം കൃഷിവകുപ്പിന് ചീത്തപ്പേ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. ജീവനക്കാർ തമ്മിലുളള പടല പിണക്കങ്ങൾ ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് പീഡന ആരോപണങ്ങളാണ് ഓഫീസിൽ നിന്ന് പുറത്ത് വന്നിരിക്കുന്നത്. ആരോപണങ്ങളെ കുറിച്ച് വകുപ്പ് തല അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൃഷി മന്ത്രിക്ക് പരാതി അയക്കാനും ജില്ലാ എക്സിക്യുട്ടീവ് അറിയിച്ചു

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *