April 26, 2026

യുവാക്കളെ ആക്രമിച്ച് 17 ലക്ഷം കവർന്ന 14 പേർ അറസ്റ്റിൽ :പ്രതികൾ സ്ഥിരം കവർച്ചാ സംഘം.

0
By ന്യൂസ് വയനാട് ബ്യൂറോ
മൈസൂരുവിൽ നിന്നും സ്വർണം വിറ്റ് മടങ്ങുകയായിരുന്ന യുവാക്കളുടെ വാഹനം പിന്തുടർന്ന് കവർച്ച നടത്തി. വെങ്ങപ്പള്ളി സ്വദേശികളെയാണ് കവർച്ച നടത്തിയത്. മാരകായുധങ്ങളുമായെത്തിയ 15 അംഗ സംഘം ആക്രമിച്ച് പണം കവർന്നു. ഏതാണ്ട് 17 ലക്ഷം രൂപയോളം കവർച്ച ചെയ്യപ്പെട്ടതായാണ് വിവരം. യുവാക്കളുടെ വാഹനത്തെ പിന്തുടർന്ന സംഘം മീനങ്ങാടി കുട്ടിരായീന് പാലത്തിനടുത്ത് ദേശീയപാതയിൽ വച്ചാണ് കവർച്ച നടത്തിയത്. സംഭവത്തിൽ തൃശ്ശൂർ സ്വദേശികളായ സജിത്ത് (33)നിഷാദ് (27 ) വിഷ്ണു (സലിം അബ്ദുല്ല ) ( 2 7 )വിപിൻ ( അപ്പൂസ് ) (26) ജിജോഷ് (42)റിജോ( 30 ) ദിലി( 27 )രാഹുൽ ( 28 )നിതീഷ് (29 )അഭിലാഷ് (32) സായൂജ് (28 )സുധാകരൻ ( 39) തുടങ്ങി 14 പേരെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ പ്രതികളുടെ അറസ്റ്റ് വരുംദിവസങ്ങളിൽ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. മീനങ്ങാടി സി ഐ അബ്ദുൽ ശരീഫും സംഘവും വൈത്തിരി സി ഐയും സംഘവും ചേർന്നാണ് വിവിധ സ്ഥലങ്ങളിൽ നിന്നും പ്രതികളെ പിടികൂടിയത്. രാത്രി ഒമ്പത് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തിയതാണ് ജില്ലാ പോലീസ് മേധാവി അറിയിച്ചു. തൃശൂർ ജില്ലയിലും മറ്റും സമാനമായ നിരവധി കേസുകളിലെ പ്രതികളാണ് പിടിയിലായവർ. പ്രതികളെ ഇന്ന്  കോടതിയിൽ ഹാജരാക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *