October 19, 2026

വാഹനം തടഞ്ഞ് നിർത്തി മർദ്ദിച്ചതായി പരാതി

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വാഹനം തടഞ്ഞ് നിർത്തി വലിച്ചിറക്കി റോഡിൽ വെച്ചും , വീട്ടിൽ കൊണ്ട് പോയും ക്രൂരമായി മർദ്ദിച്ചതായി പരാതി. പടിഞ്ഞാറത്തറ ,മീറങ്ങാടൻ എം മൊയ്തൂട്ടിയാണ് ഇത് സംബന്ധിച്ച് പടിഞ്ഞാറത്തറ പോലീസിൽ പരാതി നൽകിയത്. ബുധനാഴ്ച    രാത്രി കൽപ്പറ്റയിൽ പോയി തിരിച്ചെത്തി വാഹനത്തിൽ വീട്ടിലെക്ക് പോകവെ കാവു മന്ദം ഹൈസ്ക്കൂളിന് സമീപം വെച്ച് കൊടുവള്ളി സ്വദേശി സലിം , പ്രദേശവാസിയായ ഫായിസ് ഇയാളുടെ പിതാവ് സഹോദരങ്ങൾ എന്നിവർ രണ്ട് വാഹനങ്ങളിലെത്തി ആയുധം ഉപയോഗിച്ച് മർദ്ദിക്കുകയും പിന്നീട് ഇവരുടെ വീട്ടിൽ കൊണ്ട് പോയി മർദ്ദിക്കുകയായിരുന്നുവെന്നും ജില്ലാശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന മൊയ്തുട്ടി പറഞ്ഞു. കാലിനും, മുഖത്തും പരിക്കേറ്റിട്ടുണ്ട്. സൗദിയിൽ ജോലി ചെയ്യുന്ന ഇയാൾ 20 ദിവസം മുമ്പാണ് നാട്ടിലെത്തിയത്
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *