April 20, 2024

സൗജന്യ മുഖവൈകല്യ ശസ്ത്രക്രിയ ക്യാമ്പ് നാളെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ

0
കൽപ്പറ്റ:
കൽപ്പറ്റ ജനറൽ ആശുപത്രിയിൽ സൗജന്യ മുഖവൈകല്യ ശസ്ത്രക്രിയ ക്യാമ്പ് ശനിയാഴ്ച  നടക്കുമെന്ന് സംഘാടകർ  അറിയിച്ചു.
 ഡോക്ടർ എ.കെ. ചെറിയാൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെയും ബത്തേരി ശ്രേയസ്സ് സോഷ്യൽ സർവ്വീസ് സെന്ററിന്റെയും സംയുക്താ
ഭിമുഖ്യത്തിൽ നടത്തുന്ന മുഖ വൈകല്യ ശസ്ത്രക്രിയ ക്യാമ്പ്  19-ാം തീയതി രാവിലെ 9 മുതൽ ഉച്ചക്ക് 1
മണി വരെയാണ്   നടത്തുന്നത്.
– ജന്മനാ ഉണ്ടാകുന്ന മുച്ചിറി, മുറി അണ്ണാക്ക്, കുറുനാക്ക് അതുപോലെയുള്ള മുഖവൈകല്യങ്ങളെ കണ്ടെത്തുകയും ഇതിന് സൗജന്യ
 ചികിത്സയും ശസ്ത്രക്രിയകളും നടത്തിക്കൊടുക്കുന്നതിലേക്കായാണ് ഈ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.
 
ഒരിക്കൽ മുച്ചിറി,മുറി അണ്ണാക്ക് എന്നിവയ്ക്ക് ശസ്ത്രക്രിയ നടത്തി തുടർ ചികിത്സകൾക്ക് വേണ്ടി വരുന്ന ഭാരിച്ച ചിലവുകൾ താങ്ങാനാവാതെ
പ്രയാസം നേരിടുന്നവർക്കും ഈ അവസരം പ്രയോജനപ്രദമായിരിക്കും.
– മുച്ചിറിയുടെ ശസ്ത്രക്രിയകൾ ചെയ്യുന്നത് കുട്ടി ജനിച്ചുകഴിഞ്ഞ് അഞ്ചാം മാസം മുതലാണ്. കേവലം ഒരു ശസ്ത്രക്രിയയിലൂടെ പരി
ഹാരം നേടിയെടുക്കാൻ കഴിയുന്നതല്ല ഈ രോഗം. വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ നടത്തുന്ന തുടർ ശസ്ത്രക്രിയകളിലൂടെ മാത്രമേ ഇതി
ന് ശാശ്വത പരിഹാരം നേടിയെടുക്കാൻ കഴിയുകയുള്ളു. മാത്രമല്ല മുഖവൈകല്യം എന്ന രോഗം പിടിപെട്ട കുട്ടികളുടെ സാമൂഹികമായും വി
ദ്യാഭ്യാസപരമായും ഉള്ള ഉന്നമനത്തെ ലക്ഷ്യമാക്കി ഡോക്ടർ എ.കെ ചെറിയാൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി  റീഹാബിലിറ്റേഷൻ സെന്ററിൽ
ഇത്തരം കുട്ടികൾക്ക് മാത്രമായി നടത്തപ്പെടുന്ന സൗജന്യ വിദ്യാഭ്യാസ പദ്ധതി പഠനത്തോടൊപ്പം സൗജന്യ ഭക്ഷണവും ഹോസ്
റ്റൽ സൗകര്യങ്ങളും  ലഭ്യമാണ്. .
– ഡോക്ടർ എ.കെ ചെറിയാൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയും സംസ്ഥാന സാമൂഹിക നീതി വകുപ്പും സംയുക്തമായാണ് 
സേവനം പൊതുജനങ്ങൾക്കായി ഏർപ്പെടുത്തിയിട്ടുള്ളത്.  രോഗികൾക്ക് ചെങ്ങന്നുർ കേന്ദ്രമാക്കി
പ്രവർത്തിക്കുന്ന സെന്റ് തോമസ് ആശുപത്രിയിൽ സൗജന്യ ശസ്ത്രക്രിയകളും നടത്തിവരുന്നു.
രോഗിയോടൊപ്പം ഒരാശ്രിതനുള്ള യാത്രാക്കൂലിയും രോഗിയുടെ ഭക്ഷണവും നൽകിവരുന്നുണ്ട് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *