July 16, 2026

ജില്ല ശാസ്ത്രമേള ആറാട്ടുതറയിൽ : ഒരുക്കങ്ങൾ പൂർത്തിയായി

0
IMG-20191018-WA0163.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി – ഈ വർഷത്തെ ജില്ല സ്കൂൾ ഗണിത ശാസ്ത്ര സാമൂഹ്യ  ശാസ്ത്ര, പ്രവർത്തിപരിചയമേള ഒക്ടോ.21, 22 തിയ്യതികളിൽ ആറാട്ടുതറ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.നാല് വിഭാഗങ്ങളിലായി378 വിദ്യാലയങ്ങളിൽ നിന്നും 1200 ഓളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കും. തികച്ചും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാണ് മത്സരങ്ങൾ നടക്കുക. മത്സരങ്ങളുടെ തത്സമയ പ്രദർശനവും നടക്കും 21 ന് രാവിലെ 10ന് മത്സരങ്ങൾ ഒ. ആർ.കേളു എം.എൽ.എ.ഉൽഘാടനം ചെയ്യും.വിവിധ തലങ്ങളിൽ മികവ് തെളിയിച്ചവരെ ജില്ല പഞ്ചായത്ത് വൈ. പ്രസി.എ.പ്രഭാകരൻ ആദരിക്കും.22 ന് വൈകു. 3.30 ന് നടക്കുന്ന സമാപന സമ്മേളനം ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ.ഉൽഘാടനം ചെയ്യും.സി.കെ.ശശീന്ദ്രൻ എം.എൽ.എ.സമ്മാനദാനം നിർവ്വഹിക്കും. ജില്ല പഞ്ചായത്ത് പ്രസി.കെ.ബി.നസീമ അദ്ധ്യക്ഷത വഹിക്കും.വാർത്ത സമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ്, ജനറൽ കൺ.ഡി.ഡി.ഇ.ഇബ്രാഹിം തോണിക്കര, ശോഭരാജൻ, ജേക്കബ് സെബാസ്റ്റ്യൻ, പി.വി. ജോർജ്, കെ.ജി.സുനിൽ, ഇ.കെ.പ്രകാശൻ, ടി.എം.ഒ മന, കെ.ജി.ജോൺസൺ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *