August 14, 2026

ജീവനം പദ്ധതി ഉദ്ഘാടനം 22 ന്

0
By ന്യൂസ് വയനാട് ബ്യൂറോ
 
ജില്ലാപഞ്ചായത്ത് ബഹുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന കാരുണ്യ പദ്ധതിയായ ജീവനം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഒക്‌ടോബര്‍ 22 ന് രാവിലെ 10 ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ നിര്‍വഹിക്കും. എം.എല്‍.എ.മാരായ സി.കെ.ശശീന്ദ്രന്‍, ഐ.സി.ബാലകൃഷ്ണന്‍, ഒ.ആര്‍.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ പദ്ധതിയിലേക്ക് കൂടുതല്‍ തുക സമാഹരിച്ച് നല്‍കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വകുപ്പുകള്‍, സ്ഥാപനങ്ങള്‍,വ്യക്തികള്‍, കുട്ടികള്‍ തുടങ്ങിയവരെ ആദരിക്കും.
  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *