March 29, 2024

തിരുനെല്ലി വനമേഖലയിലെ 31 കാട്ടുനായ്ക്ക കുടുംബങ്ങളെ പുനരധിവസിപ്പിക്കും

0


തിരുനെല്ലി വനമേഖലയില്‍ താമസിക്കുന്ന 31 കാട്ടുനായ്ക്ക കുടുംബങ്ങളെ വനത്തിനു പുറത്തേക്ക്  പുനരധിവസിപ്പിക്കും. മധ്യപാടി പുനരധിവാസ കോളനിക്കു സമീപത്തായി വനംവകുപ്പ് നിര്‍ദേശിച്ച അഞ്ച് ഹെക്ടര്‍ ഭൂമിയിലാണ് ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കുക. ഗാജഗഡിയിലെ 21 കുടുംബങ്ങളും മല്ലികപാറയിലെ 10 കുടുംബങ്ങളുമാണ് പുനരധിവാസത്തിന് സ്വയം സന്നദ്ധരായിരിക്കുന്നത്. ഭൂമി വിട്ടു നല്‍കുന്നതിനുളള അനുമതി ലഭ്യമാക്കാന്‍ നോര്‍ത്ത് വയനാട് ഡിഎഫ്ഒ ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കാട്ടുനായ്ക്ക വിഭാഗക്കാരും മാറാന്‍ തയ്യാറായവരുടെ ബന്ധുക്കളുമാണ് നിലവില്‍ മധ്യപാടി പുനരധിവാസ കോളനിയില്‍ താമസിക്കുന്നത്. സ്വയം സന്നദ്ധ പുനരധിവാസത്തിന് തയ്യാറാവുകയും അനുയോജ്യമായ സ്ഥലം ലഭിച്ചതുമായ സാഹചര്യത്തില്‍ പുനരധിവാസ നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ നരിക്കല്‍ മിച്ചഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍തലത്തില്‍ പരിഹാരം തേടും. നരിക്കല്‍ മിച്ചഭൂമിയില്‍ 200 ഓളം കുടുംബങ്ങള്‍ക്കാണ് പട്ടയമില്ലാത്തത്. ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യൂ, സംയോജിത ആദിവാസി വികസനം, വനം തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *