October 18, 2026

ഭക്ഷ്യസുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

ക്ഷീര വികസന വകുപ്പ്, ഭക്ഷ്യസുരക്ഷാ വിഭാഗം, മലിനീകരണ നിയന്ത്രണ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ക്ഷീര സഹകരണ സംഘം പ്രതിനിധികള്‍ക്കും പുരോഗമന കര്‍ഷകര്‍ക്കുമായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. മീനങ്ങാടി ക്ഷീരോല്പാദക സഹകരണ സംഘം ആഡിറ്റോറിയത്തില്‍ നടന്ന പരിശീലനം സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പ്രസിഡന്റ്  ലതാ ശശി ഉദ്ഘാടനം ചെയ്തു. ക്ഷീര വികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി.പി.ബിന്ദുമോന്‍ അദ്ധ്യക്ഷത വഹിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ പി.ജെ. വര്‍ഗ്ഗീസ്, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അഞ്ജലി ജോര്‍ജ്ജ് എന്നിവര്‍ ക്ലാസെടുത്തു. ക്ഷീര സംഘം പ്രതിനിധികളായ പി.ടി. ഉലഹന്നാന്‍, പി.ജെ.ആഗസ്തി, എം.എം.മത്തായി എന്നിവര്‍ സംസാരിച്ചു. ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ പി.അനിത സ്വാഗതവും മാനന്തവാടി ക്ഷീര വികസന ഓഫീസര്‍ പത്മനാഭന്‍ നന്ദിയും പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *