July 16, 2026

ഇൻഷുറൻസ് കമ്പനി ചികിത്സാ സഹായം നൽകിയില്ലെന്ന് പരാതി

0
IMG-20191019-WA0254.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കുടുംബത്തിന്റെ മുഴുവൻ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്ന പോളിസി കൈവശമുണ്ടായിട്ടും സ്റ്റാർ ഹെൽത് ഇൻഷുറൻസ് കമ്പനിയിൽ നിന്നും ഭാര്യയുടെ ചികിത്സാ സഹായം ലഭിച്ചില്ലെന്നും ആശുപത്രിയിൽ വെച്ച് അപമാനിതനായെന്നും  ആറാട്ട് തറമഴുവഞ്ചേരി വിനോദ് കുമാർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു, 2018 മാർച്ചിലാണ് പ്രതിവർഷം 17,500 രൂപാ അടച്ച് പരിരക്ഷ നേടായത്. ഈ വർഷം വീണ്ടും പുതുക്കുകയും ചെയ്തു. എന്നാൽ ഈ മാസം 9 ന് ഭാര്യ ഷിബിനക്ക് പനി ബാധിച്ച് മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.11 ന് ഡിസ്ചാർജ് ചെയ്തപ്പോൾ 6010 രൂപാ ബിൽ തുകയടക്കാൻ കമ്പനി വിസമ്മതിക്കുകയായിരുന്നു. ഇൻഷുറൻസ് തുക ലഭിക്കുമെന്ന പ്രതീക്ഷയിൽ പണം കരുതാതെ ഭാര്യയെ വീട്ടിലേക്ക് കൊണ്ടുവരാൻ പോയതിനാൽ പണത്തിനായി ഏറെ പ്രയാസപ്പെട്ടതായും ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് പരാതി നൽകിയതായും വിനോദ് കുമാർ അറിയിച്ചു, എന്നാൽ ഗർഭാഷയ സംബന്ധമായ രോഗമായതിനാലാണ് തുക നൽകാതെ പോയതെന്ന് ഇൻഷുറൻസ് അധികൃതർ വ്യക്തമാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *