August 13, 2026

തിരുനെല്ലി സർവ്വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി മന്ദിരത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി സർവ്വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി മന്ദിരത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 22 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
1920 ഫെബ്രുവരിയിൽ ഐക്യ നാണയ സംഘമായി തൃശിലേരിയിൽ പ്രവർത്തനമാരംഭിക്കുകയും ഇപ്പോൾ വിപുലീകരിച്ച ഹെഡ് ഓഫീസും, 4 ബ്രാഞ്ചുകളുo ,എക്സ്റ്റൻഷൻ കൗണ്ടർ, കൺസ്യൂമർ സ്റ്റോർ, വളം ഡിപ്പോ തുടങ്ങിയവയൊക്കെയായി തിരുനെല്ലിയുടെ സേവന വാണിജ്യ മുന്നേറ്റത്തിന്റെ മുഖ്യ കേന്ദ്രമായി മാറുകയും ചെയ്ത  തിരുനെല്ലി  സർവ്വീസ് സഹകരണ ബാങ്കിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചാണ് ഹെഡ് ഓഫീസ് കെട്ടിടം നവീകരിച്ചത്. ശദാബ്ദി മന്ദിരത്തിന്റെ ഉദ്ഘാടനം സംസ്ഥാന ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. മാനന്തവാടി നിയോജക മണ്ഡലം എം .എൽ. എ  ആർ കേളു ഉദ്ഘാടനം ചെയ്യും.
വികസന പാതയിൽ തിരുനെല്ലി ബാങ്കിന് കരുത്തുപകരാൻ കാട്ടിക്കുളത്ത് പണി കഴിപ്പിച്ച ടൂറിസ്റ്റ് ഗസ്റ്റ് റൂമിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജി മായാദേവി നിർവ്വഹിക്കും, ബാങ്കിൽ പുതിയതായി സ്ഥാപിച്ച ലോക്കർ ഉദ്ഘാടനം, കെ. സി .സി റുപേ കാർഡ് വിതരണം, റിസ്ക് ഫണ്ട് ക്ലെയിം തുക വിതരണം, മുൻകാല പ്രസിഡൻറുമാരെ ആദരിക്കൽ തുടങ്ങിയ ചടങ്ങുകളും ഇതോടൊപ്പം നടക്കുമെന്നും ബാങ്ക് പ്രസിഡന്റ് കെ ടി ഗോപിനാഥൻ, എ എം ജയരാജൻ, ഐ എസ് സ്റ്റീഫൻ, ടി എൻ രവി, പി .ആർ. ഷിബു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *