April 26, 2024

റോബോട്ട് നിങ്ങളെ സ്വാഗതം ചെയ്യുന്നു: ജില്ലാ ശാസ്ത്രോത്സവത്തിനെത്തുന്ന അതിഥികളെ INSPIRO സ്വീകരിക്കും.

0
Img 20191019 Wa0380.jpg
മാനന്തവാടി:  ആറാട്ട്തറ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന വയനാട് ജില്ലാ സ്കൂൾ ശാസ്ത്രോത്സവം വ്യത്യസ്തമാകും. മേളയുടെ ഭാഗ്യചിഹ്നമായ   'INSPIRO'  എന്ന റോബോട്ട് ആയിരിക്കും  മേളയുടെ മുഖ്യ ആകർഷണം. ഈ റോബോട്ട് ആയിരിക്കും മത്സരാർത്ഥികളെ സ്കൂളിലേക്ക് സ്വീകരിക്കുന്നത്. തുടർച്ചയായി പത്തു മണിക്കൂർ വരെ ഈ  റോബോട്ടിന് ഡാൻസ് ചെയ്യാൻ സാധിക്കും.
 മുഴുവൻ തൽസമയ മത്സരങ്ങളും പൂർണമായും വീഡിയോ റെക്കോർഡ്  ചെയ്യുക, സ്കൂളും പരിസരപ്രദേശങ്ങളും  CCTV നിരീക്ഷണത്തിൽ ആക്കുക, വിജയികൾക്ക് ട്രോഫി യോടൊപ്പം  തുണിസഞ്ചി കൂടി നൽകുക  എന്നിവയെല്ലാം സംസ്ഥാനതലത്തിൽ തന്നെ ആദ്യമായിട്ടാണ് നടത്തപ്പെടുന്നത്. ശാസ്ത്ര മത്സരങ്ങൾ നടക്കുന്ന എപിജെ അബ്ദുൽ കലാം നഗറിൽ കലാമിൻറെ പ്രതിമ  സ്ഥാപിച്ചതും ശ്രദ്ധേയമാണ്..
     ഈ സ്കൂളിലെ  അടൽ ടിങ്കറിങ്    ലാബിനെ ഭാഗമായുള്ള  റോബോ കിഡ്സ് എന്ന  കമ്പനിയാണ്  മേളയിൽ   റോബോട്ടിനെ അവതരിപ്പിക്കുന്നത്. UBTECH  എന്ന കമ്പനിയുടെ ആൽഫ വൺ എന്ന   ഹ്യൂമനോയിഡ റോബോട്ട് ആണിത്. ഇതിന് 16 ജോയിനറുകൾ ഉണ്ട്. ഓരോ ജോയിൻറ് ലും സെർവോ മോട്ടോഴ്സ് ഉപയോഗിച്ചിരിക്കുന്നു. മൊബൈൽ ആപ്പ് ഉപയോഗിച്ച് ബ്ലൂടൂത്ത് വഴിയാണ് ഇത് നിയന്ത്രിക്കുന്നത്. ഒരു ലക്ഷത്തോളം രൂപയാണ് ഇതിൻറെ വില. ഇതിൻറെ പ്രവർത്തനം അടൽ ടിങ്കറിങ് ലാബ് ലെ കുട്ടികൾക്ക് പ്രയോജനകരമാകും. മേളയിൽ  ഡ്രോൺ , ത്രീഡി പ്രിൻറർ എന്നിവയും പ്രദർശിപ്പിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *