April 25, 2024

വിദ്യാഭ്യാസ വായ്പയുള്ള മുഴുവൻ വിദ്യാർത്ഥികളുടെ വായ്പയും സർക്കാർ ഏറ്റെടുക്കണം:എഡ്യുക്കേഷൻ ലോൺ ഹോൾഡേഴ്സ്സ് അസോസിയേഷൻ

0
01.jpg
 കൽപ്പറ്റ: വിദ്യാഭ്യാസ വായ്പയെടുത്ത് പ്രതിസന്ധിയിലായവരെ സഹായിക്കണമെന്നാവശ്യപ്പെട്ട് എഡ്യുക്കേഷൻ ലോൺ ഹോൾഡേഴ്സ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കൽപ്പറ്റ എം ജി റ്റി ഓഡിറ്റോറിയത്തിൽ വെച്ച് വിവരശേഖരണം നടത്തി.പ്രകൃതിക്ഷോപ മൂലവും വന്യമൃഗശല്യത്താലും കാർഷിക തകർച്ചകൊണ്ടും കഷ്ടപ്പെടുന്ന
ന്ജില്ലയിലെ സാധാരണക്കാരായ ജനവിഭാഗങ്ങളുടെ മക്കൾ എടുത്ത വിദ്യാഭ്യാസ വായ്പകളാണ് തീരുമാനമാകാതെ കിടക്കുന്നത്. ജില്ലയിലെ നാമമാത്രമായിട്ടുള്ള വിദ്യാർത്ഥികൾക്കെ സർക്കാർ സഹായ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിട്ടുള്ളു. അന്യസംസ്ഥാനത്ത് പഠിച്ചവർക്കും സ്വകാര്യ സ്ഥാപനങ്ങളിൽ പഠിച്ചവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ലെന്നുള്ള സർക്കാർ ന്യായം ശരിയല്ല. നിലവിൽ വിദ്യാഭ്യാസ വായ്പയുള്ള മുഴുവൻ വിദ്യാർത്ഥികളുടെ വായ്പയും സർക്കാർ ഏറ്റെടുക്കണം. ഇതിനായി ജില്ലയിൽ ശേഖരിച്ച ഡാറ്റ ഉടൻ തന്നെ സർക്കാരിന് സമർപ്പിക്കും.സർക്കാർ സഹായ പദ്ധതിക്ക് വേണ്ടി മാറ്റി വെച്ച ഫണ്ട് ഉപയോഗപ്പെടുത്തി ജില്ലയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് സ്പെഷ്യൽപാക്കേജ് അനുവദിക്കണമെന്ന് കൺവൻഷൻ ഐക്യകണ്ഠേന സർക്കാറിനോട്‌ ആവശ്യപ്പെട്ടു.ജില്ലാ കൺവൻഷൻ ജില്ലാ പ്രസിഡന്റ് ടി.ഡി.മാത്യു ഉദ്ഘാടനം ചെയ്തു.എസ്.ജി.ബാകൃഷണൻ അധ്യക്ഷത വഹിച്ചു. ജോസ് കടുപ്പിൽ, പി.കെ.മൊയ്തീൻ സജി ജോസഫ്, പി.പി.ജോസ്, ശിവൻ താളൂർ, ജോസ് കല്ലാടി, മോഹനൻ ബത്തേരി, ഉസ്മാൻ പൊഴുതന, കെ.ജെ.ദേവസ്യ, ഉണ്ണി പടിഞ്ഞാറത്തറ എന്നിവർ പ്രസംഗിച്ചു 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *