May 30, 2026

റിസോഴ്‌സ് അധ്യാപക നിയമനം:കൂടിക്കാഴ്ച 31-ന്

0
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലാ സമഗ്ര ശിക്ഷാ കേരളയില്‍ ഐ.ഇ.ഡി.സി. റിസോഴ്‌സ് അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒക്‌ടോബര്‍ 31 ന് രാവിലെ 10ന് സുല്‍ത്താന്‍ ബത്തേരി ഡയറ്റില്‍ നടക്കും. ആര്‍.സി.ഐ. രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. യോഗ്യത എലമെന്ററി വിഭാഗം 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദം അല്ലെങ്കില്‍ സ്‌പെഷ്യല്‍ എഡ്യുക്കേഷനില്‍ ഒരു വര്‍ഷ ബി.എഡ്, സെക്കന്ററി വിഭാഗം ബിരുദവും സ്‌പെഷ്യല്‍ എഡ്യുക്കേഷനില്‍ ബി.എ.ഡും അല്ലെങ്കില്‍ ബി.എഡ് (ജനറല്‍)  സ്‌പെഷ്യല്‍ എഡ്യുക്കേഷനിലുള്ള രണ്ട് വര്‍ഷ ഡിപ്ലോമയും. സ്‌പെഷല്‍ എഡ്യുക്കേഷന്‍ ബി.എ.ഡും അതേ സബ്ജക്ടില്‍ പി.ജി.യും അല്ലെങ്കില്‍ ജനറല്‍ ബി.എഡും രണ്ട് വര്‍ഷ ഡിപ്ലോമയും.  ഫോണ്‍ 04936 203338.
യോഗം മാറ്റിവെച്ചു
ഒക്‌ടോബര്‍ 25ന് നടത്താനിരുന്ന വിമുക്തി ജില്ലാതല കമ്മിറ്റി യോഗം 30ന് വൈകീട്ട് 3ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *