October 20, 2026

അന്നവും മരുന്നും പദ്ധതിക്ക് തുടക്കമായി:വിതരണോദ്ഘാടനം 24 ന്

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി താലൂക്കിലെ നിര്‍ദ്ദന കുടുംബങ്ങള്‍ക്കുളള ഭക്ഷണകിറ്റും, സോളാര്‍ റാന്തല്‍ വിളക്കുകളും നല്‍കുന്ന കൊയിലേരി ഉദയ വായനശാലയുടെ അന്നവും മരുന്നും പദ്ധതിയുടെ വിതരണോദ്ഘാടനം ഒക്‌ടോബര്‍ 24ന് കൊയിലേരി ഉദയ വായനശാലയില്‍ നടത്തപ്പെടും. കണ്ണൂര്‍ ജില്ലയിലെ മണത്തണക്കൂട്ടം വാട്‌സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍  വയ ട്രസ്റ്റാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ 1500 പേര്‍ക്ക് ഭക്ഷണ കിറ്റുകളും, ആയിരം കുടുംബങ്ങള്‍ക്ക് സോളാര്‍ ലൈറ്റുകളും നല്‍കും. തുടര്‍ന്ന് വരുന്ന ദിവസങ്ങളില്‍ പതിനയിരത്തിലധികം കുടുംബങ്ങള്‍ക്ക് ഭക്ഷണകിറ്റുകള്‍ നല്‍കനാണ് തീരുമാനിച്ചിരിക്കുന്നത്. താലൂക്കിലെ ഗ്രന്ഥശാലകള്‍, മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ അര്‍ഹരായവരെ കണ്ടെത്തുന്ന പദ്ധതിയിലൂടെയാണ് ഉദയ വായനശാല ഈ സഹായം നല്‍കുന്നത്. കിടപ്പ് രോഗികള്‍, തെരഞ്ഞെടുക്കുന്ന ആദിവാസികുടുംബങ്ങള്‍, വയോജനങ്ങള്‍, നിര്‍ദ്ദനരായ കുട്ടികള്‍ പഠിക്കുന്ന കുടുംബങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുന്ന പദ്ധതിയാണ് അന്നവും വെളിച്ചവും പദ്ധതി.
ഇതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ടീം ഉദയ ചെയര്‍മാന്‍ ജോണി അറക്കല്‍, കമ്മന മോഹനന്‍, ഗോപി മണത്തണ, മോഹനന്‍ കൊട്ടിയൂര്‍ എന്നിവര്‍ അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *