July 16, 2026

സ്വന്തം കൈയ്യേറ്റം പൊളിച്ചുനീക്കി കൽപ്പറ്റ നഗരസഭ

0
IMG-20191023-WA0108.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ  നഗരസഭ സ്വന്തം കയ്യേറ്റം പൊളിച്ചു നീക്കി തുടങ്ങി.. നഗരസഭയുടെ പുതിയ  കെട്ടിടത്തിന്റെ ഭാഗങ്ങളാണ് പൊളിച്ചുനീക്കിയത്.  പ്രളയകാലത്ത് എന്നതുപോലെ കഴിഞ്ഞ ദിവസത്തെ തുലാമഴയിലും  നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ട് ദേശീയ പാതയിലടക്കം ഗതാഗത തടസ്സമുണ്ടായതിനെ  തുടർന്ന് നഗരസഭക്കെതിരെ രൂക്ഷമായ പ്രതിഷേധം  ഉയർന്നിരുന്നു. ഈ പശ്ചാതലത്തിലാണ് തോട്ടിലേക്ക് ഇറക്കി നിർമിച്ച നഗരസഭാ കെട്ടിടത്തിന്റെ ഭാഗങ്ങൾ   പൊളിച്ചു നീക്കിയത്.ഈ ഭാഗത്ത് നാല് മീറ്ററോളമാണ് തോട് അടച്ചു കെട്ടി നഗരസഭ ഓവുചാലാക്കി മാറ്റിയത്.നഗര മധ്യത്തിലൂടെ ഒഴുകുന്ന തോട് അനധികൃത കയ്യേറ്റം കാരണം ചെറിയ മഴക്ക് പോലും നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെടാറുണ്ട്.

ഇന്ന് രാവിലെ മുതലാണ് ജെ.സി.ബി. ഉപയോഗിച്ച് പൊളിക്കൽ തുടങ്ങിയത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *