May 19, 2024

പുത്തുമലയില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി.

0
Img 20191023 103954.jpg
മേപ്പാടി:
ഡി എം വിംസ് മെഡിക്കല്‍ കോളേജ്, ആസ്റ്റര്‍ വളണ്ടിയേഴ്സ്, കേരള വ്യാപാരി വ്യവസായി ഏകോപന
സമിതി ചൂരല്‍മല യൂണിറ്റ് ,മേപ്പാടി ഗ്രാമപഞ്ചായത്ത് എന്നിവര്‍ ചേര്‍ന്ന് പുത്തുമലയില്‍ മെഗാ മെഡിക്കല്‍
ക്യാമ്പ് നടത്തി. പ്രളയ ബാധിതരുടെ മാനസിക ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയെന്ന ഉദ്ദേശത്തോടെയാണ്
വെള്ളാര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ക്യാമ്പ് നടത്തിയത്. ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി,
അസ്ഥിരോഗ വിഭാഗം, ഗൈനക്കോളജി, ഇ.എന്‍.ടി, ദന്തരോഗ വിഭാഗം, കുട്ടികളുടെ വിഭാഗം, ത്വക്കു രോ
ഗവിഭാഗം, ശ്വാസകോശ രോഗവിഭാഗം, മാനസികാരോഗ്യ വിഭാഗം, നേത്ര രോഗ വിഭാഗം തുടങ്ങിയ വിഭാ
ഗങ്ങളിലെ ഡോക്ടര്‍മാര്‍ ക്യാമ്പില്‍ രോഗികളെ പരിശോധിച്ചു. കല്‍പ്പറ്റ എം.എല്‍.എ ശ്രീ സി കെ ശശീന്ദ്രന്‍
ക്യാമ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.മേപ്പാടി പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി സീനത്ത്
പി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ ശ്രീ സൂപ്പി കല്ലങ്കോടന്‍ മുഖ്യപ്രഭാഷണം
നടത്തി. അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ എ പി കാമത്ത്, ഡോ ഷാനവാസ് പള്ളിയാല്‍,
ഡോക്ടര്‍ ഫായിസ് ഫര്‍ഹാന്‍, ഡോക്ടര്‍ അജേഷ് ജി വി, മെമ്പര്‍മാരായ ശ്രീമതി സബിത, അബ്ദുല്‍സലാം കെ,
കാരുണ്യ സ്വാശ്രയ സംഘം പ്രസിഡണ്ട് ശ്രീ കെ ബാബു എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍
കണ്‍വീനര്‍ നജീബ് കാരാടന്‍ സ്വാഗതവും ഡോക്ടര്‍ ആദില തൗഫീഖ് നന്ദിയും പ്രകാശിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *