July 16, 2026

പഠനമുറി നിര്‍മിക്കുന്നതിന് ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:  തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്തില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള എട്ടാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന  പട്ടികജാതി വിഭാഗം  വിദ്യാര്‍ഥികള്‍ക്ക് പഠനമുറി നിര്‍മിക്കുന്നതിന് ധനസഹായത്തിനായി അപേക്ഷ  ക്ഷണിച്ചു.  തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാരും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍  കൂടാത്തവരുമായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ  നിലവിലുള്ള വീടിന്റെ തറ വിസ്തീര്‍ണം  800 സ്‌ക്വയര്‍ ഫീറ്റില്‍ താഴെയായിരിക്കണം. പ്ലസ്ടുവിന് പഠിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കും.  അപേക്ഷകര്‍  ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, സ്ഥാപന മേധാവിയില്‍ നിന്നുള്ള കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്,  എന്നിവയുടെ പകര്‍പ്പ് സഹിതം  നവംബര്‍ അഞ്ചിനകം അപേക്ഷ മാനന്തവാടി പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം.  അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും  മാനന്തവാടി ബ്ലോക്ക് പട്ടികജാതി  വികസന ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍:  04935 241644
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *