May 19, 2024

വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍: എം.എസ്. എഫ് എ.ടി.ഒ.യെ ഉപരോധിച്ചു

0
Img 20191023 Wa0086.jpg
കൽപ്പറ്റ:വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിഷേധിക്കുന്ന കെ.എസ്.ആര്‍.ടി.സി അധികൃതരുടെ നിലപാടിനെതിരെ  എം.എസ്.എഫ് കൽപ്പറ്റ എ.ടി.ഒ.യെ ഉപരോധിച്ചു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് പി പി ഷൈജൽ, സെക്രട്ടറി ഷംസീർ ചോലക്കൽ,കൽപ്പറ്റ മണ്ഡലം ജനറൽ സെക്രട്ടറി ഫാഹിസ്  തലക്കൽ,അജു സിറാജ്  ഉപരോധത്തിന് നേതൃത്വം നല്‍കി.
കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ കണ്‍സെഷന്‍ അനുവദിച്ചത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ ഇത് നിര്‍ത്തലാക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക പ്രതിന്ധി ചൂണ്ടിക്കാട്ടിയാണ് കണ്‍സെഷന്‍ നിര്‍ത്തലാക്കാനുള്ള നീക്കം നടക്കുന്നത്. കണ്‍സെഷന്‍ നല്‍കുന്നതിന് അപ്രഖ്യാപിത നിരോധനമാണ് ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സിയില്‍ നിലനില്‍ക്കുന്നത്. ഈ അധ്യായന വര്‍ഷം ഒരു വിദ്യാര്‍ത്ഥിക്ക് പോലും കണ്‍സെഷന്‍ കാര്‍ഡ് നല്‍കിയിട്ടില്ല. കണ്‍സെഷന്‍ കാര്‍ഡ് അനുവദിക്കുന്നതിനുള്ള ആറായിരത്തോളം അപേക്ഷകളാണ് കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് തടഞ്ഞുവെച്ചിരിക്കുന്നത്.
സംസ്ഥാനത്ത് എംഎസ്എഫ്  ജില്ലാ കേന്ദ്രങ്ങളിലെ ഡിപ്പോയിലും തിരുവനന്തപുരത്ത് കെഎസ്ആർടിസി ഭവനിലും നടന്ന ഉപരോധത്തിൽ  തീരുമാനം പിൻവലിച്ച് ഗതാഗത വകുപ്പ് മന്ത്രിയുടെ  സെക്രട്ടറി കെഎസ് മധുസൂദനൻ  ഉത്തരവിരക്കി.കൺസഷൻ പുതുക്കാനുള്ള എല്ലാ  അപേക്ഷകളും രണ്ടു ദിവസംകൊണ്ട്  പുതുക്കി നൽകുമെന്ന ഉറപ്പിലാണ് കൽപ്പറ്റയിൽ സമരം അവസാനിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *