July 16, 2026

സ്ത്രീ സുരക്ഷയ്ക്ക് സാമൂഹിക പ്രതിബദ്ധത വളർത്തണം:എം.സി ജോസഫൈൻ

0
IMG-20191023-WA0071.jpg
By ന്യൂസ് വയനാട് ബ്യൂറോ
: മീനങ്ങാടി:സമൂഹത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ സൃഷ്ടിക്കണമെന്നും,ഇതിൽ അധ്യാപക സമൂഹത്തിന് നിർണായക പങ്കു വഹിക്കാനുണ്ടെന്നും സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ അഭിപ്രായപ്പെട്ടു. മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ആരംഭിച്ച വനിതാ വിശ്രമമുറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സി.ഓമന അധ്യക്ഷത വഹിച്ചു.വനിതാ കമ്മീഷൻ ഡയറക്ടർ വി.യു.കുര്യാക്കോസ്, കമ്മീഷൻ അംഗം ഷിജി ഷിവാനി, പ്രിൻസിപ്പാൾ പി.എ അബ്ദുൽ നാസർ, വൈസ്കെ പ്രിൻസിപ്പാൾ കെ.എം.നാരായണൻ,പി.ശിവപ്രസാദ്, മനോജ് ചന്ദനക്കാവ്, ടി.എം.ഹൈറുദ്ദീൻ, മിനി സാജു, എം.കെ രാജേന്ദ്രൻ, അക്സ മരിയ ഐസക് എന്നിവർ പ്രസംഗിച്ചു. സൈബർ സുരക്ഷയെക്കുറിച്ച് അഡ്വ. ജിജി ജോസഫ് ക്ലാസ്സെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *