May 6, 2024

ചാക്ക് നിറക്കാൻ “അൾട്ടക് റീ ഫില്ലിംഗ് ഡിവൈസ് ” കുട്ടികളുടെ കണ്ടുപിടുത്തം ശ്രദ്ധേയമാകുന്നു

0
Img 20191023 200401.jpg

മാനന്തവാടി: കാർഷിക ജില്ലയായ വയനാട്ടിൽ കാപ്പി കുരുമുളക് പോലുള്ളവ ഒറ്റയ്ക്ക് ചാക്കിൽ നിറക്കാൻ സഹായകരമാവുകയാണ് അൾട്ടക് റീ ഫില്ലിംഗ് ഡിവൈസ്. 

കാപ്പി, കുരമുളക് തുടങ്ങിയ ഉണക്കി സൂക്ഷിക്കുന്ന വിളകള്‍ എളുപ്പത്തില്‍, ഒറ്റയ്ക്ക് ചാക്കില്‍ നിറയ്ക്കാനുള്ള ഉപകരണം   ദ്വാരക എസ്.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാര്‍ഥികളായ അല്‍ന ജോണ്‍സണും, അലിന്റ് അന്നമരിയയും  ആറാട്ടുതറയിൽ നടന്ന ജില്ലാ സ്കൂൾ ശാസ്ത്രമേളയിലാണ് പരിചയപ്പെടുത്തിയത്.  അൽനയുടെ സഹോദരൻ അൾട്ടക് സോജന്റെ പേരാണ് ഉപകരണത്തിന്  നൽകിയത്.   മുൻ വർഷങ്ങളിൽ  ജില്ലാ സ്കൂൾ ശാസ്ത്ര മേളകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു വെള്ളമുണ്ട സ്വദേശിയായ അൾട്ടക്. 2500 രൂപ മാത്രം ചിലവിലാണ് അൽനയും അലിൻറും ഇത് നിർമ്മിച്ചത്. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *