May 19, 2024

ബ്രൈറ്റ് ഓഫ് മഹല്ല് വൈത്തിരി താലൂക്ക് ക്യാമ്പ് ശനിയാഴ്ച

0
Img 20191024 Wa0223.jpg
.
കൽപ്പറ്റ: ബ്രൈറ്റ്  ഓഫ് മഹല്ല് എന്ന ശീർഷകത്തിൽ സുന്നി മഹല്ല്  ഫെഡറേഷൻ താലൂക്ക് തലങ്ങളിൽ നടത്തിവരുന്ന പ്രതിനിധി ക്യാമ്പുകളുടെ ഭാഗമായി വൈത്തിരി താലൂക്ക് ക്യാമ്പ് ശനിയാഴ്ച കമ്പളക്കാട് വി പി മൊയ്തു ഹാജി നഗറിൽ (വിപി ഓഡിറ്റോറിയം)
നടക്കും. മഹല്ല് പ്രവർത്തനങ്ങളുടെ ഏകീകരണവും കാലികമായ കർമ്മ പദ്ധതികളിലൂടെയുള്ള ശാക്തീകരണവും ലക്ഷ്യമാക്കി താലൂക്ക് പരിധിയിലെ മുഴുവൻ മഹല്ല് കമ്മിറ്റി ഭാരവാഹികളെയുമാണ് ക്യാമ്പിൽ പങ്കെടുപ്പിക്കുന്നത് എന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പലിശ രഹിത വായ്പ, പ്രീമാരിറ്റൽ കൗൺസിലിംഗ്‌ , പാരൻറിംഗ് കോഴ്സ്, സ്വദേശി ദർസ്,സാമൂഹിക തിന്മകൾക്കെതിരെ പ്രതിരോധവും പ്രതിവിധിയും,
തുടങ്ങിയ പദ്ധതികൾ മഹല്ലുകളിൽ നടപ്പിലാക്കും.
  രാവിലെ 9.45 ന് എസ്.എം.എഫ്. വയനാട് ജില്ലാ പ്രസിഡണ്ട് പിണങ്ങോട് അബൂബക്കർ ഹാജിയുടെ അധ്യക്ഷതയിൽ  സമസ്ത വയനാട് ജില്ലാ പ്രസിഡണ്ട്  കെ.ടി.ഹംസ മുസ്ലിയാർ  ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളിൽ മതപണ്ഡിതരും വിദഗ്ധരും ക്ലാസ്സുകൾ എടുക്കും.  പത്രസമ്മേളനത്തിൽ ഖാസിം ദാരിമി പന്തിപ്പൊയിൽ, കാഞ്ഞായി ഉസ്മാമാൻ,  ,കെ .ടി. ഹംസ ഹാജി കമ്പളക്കാട്, അബ്ദുൾ അസീസ് പൊഴുതന, മോയിൻ കോട്ടത്തറ എന്നിവർ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *