April 27, 2026

വിമുക്തഭടന്മാരുടെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ

        സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍  പത്താം തരം മുതല്‍ പി ജി വരെയുള്ള കോഴ്‌സുകള്‍ക്ക്  പഠിക്കുന്ന വിമുക്തഭടന്മാരുടെ കുട്ടികള്‍ക്ക് ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വാര്‍ഷിക വരുമാന പരിധി രണ്ട് ലക്ഷം രൂപയില്‍ താഴെ. മുന്‍ വര്‍ഷ ക്ലാസുകളില്‍ 50 ശതമാനം മാര്‍ക്ക്  ലഭിച്ചിരിക്കണം. 10,11,12 ക്ലാസ്സി ലേക്കുള്ള അപേക്ഷ  നവംബര്‍ 15 നും ഡിഗ്രി, പി.ജി അപേക്ഷ  ഡിസംബര്‍ 15  നും മുമ്പായി ജില്ലാ സൈനികക്ഷേമ ആഫീസില്‍ നല്‍കണം. അപേക്ഷാ ഫാറം ജില്ലാ സൈനികക്ഷേമ ആഫീസില്‍ ലഭിക്കും. കൂടാതെ സൈനികക്ഷേമ വകുപ്പിന്റെ സൈറ്റില്‍ നിന്നും അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് 2 രൂപ കോര്‍ട്ട്  ഫീ സ്റ്റാമ്പൊട്ടിച്ച്  ബന്ധപ്പെട്ട രേഖകള്‍ സഹിതവും സമര്‍പ്പിക്കാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *