April 24, 2024

സൗജന്യ പോസ്റ്റ് ഗ്രാജേ്വറ്റ് ഡിപ്ലോമ ഇന്‍ ജേര്‍ണലിസം അപേക്ഷ ക്ഷണിച്ചു

0

സംസ്ഥാനത്തെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലുളളവര്‍ക്കായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം, പ്രസ് ക്ലബ്, തിരുവനന്തപുരവുമായി സഹകരിച്ച് പട്ടികജാതി വികസന വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന ഒരു വര്‍ഷത്തെ സൗജന്യ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ജേര്‍ണലിസം കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാല ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 2019 നവംബര്‍ 1ന് 28 വയസ്സ് തികയരുത്. ബിരുദ പരീക്ഷയുടെ മാര്‍ക്കിന്റെയും ഇന്റര്‍വ്യൂവില്‍ ലഭിക്കുന്ന മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ 30 വിദ്യാര്‍ത്ഥികള്‍ക്ക് ആണ് പ്രവേശനം. അപേക്ഷാ ഫോറത്തിന്റെ മാതൃക നേരിട്ടും ജില്ലാ പട്ടിക ജാതി വികസന ഓഫീസുകളില്‍ നിന്നും www.icsets.orgവെബ് സൈറ്റിലും ലഭിക്കും.  അപേക്ഷകള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നേരിട്ടോ തപാലിലോ  ഒക്‌ടോബര്‍ 31 വൈകീട്ട് അഞ്ച് മണിയ്ക്ക് മുന്‍പായി ലഭിക്കത്തക്ക വിധം പ്രിന്‍സിപ്പല്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വീസസ് എക്‌സാമിനേഷന്‍ ട്രെയിനിംഗ് സൊസൈറ്റി, ഗ്രൗണ്ട്് ഫ്‌ളോര്‍, അംബേദ്ക്കര്‍ ഭവന്‍, ഗവ.പ്രസ്സിന് സമീപം, മണ്ണന്തല, തിരുവനന്തപുരം – 695015 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ : 0471 2533272 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *