August 13, 2026

കുടുംബശ്രീ : സൗജന്യ തൊഴില്‍ പരിശീലനം:, മൊബിലൈസേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
.
കല്‍പ്പറ്റ: കുടുംബശ്രീ വയനാട് ജില്ലാ മിഷന്‍റെയും, ദേശീയ ഗ്രാമ വികസന മന്ത്രാലയത്തിന്‍റെയും നേതൃത്വത്തില്‍ ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പെടുന്ന യുവതിയുവാക്കള്‍ക്കായി സൗജന്യ തൊഴില്‍ പരിശീലന കോഴ്സിലേക്ക് മൊബിലൈസേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 29 നു ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മാനന്തവാടി കമ്മ്യൂണിറ്റി ഹാളില്‍ വച്ചു  മൊബിലൈസേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
മാനന്തവാടി ബ്ലോക്കില്‍പ്പെടുന്ന തിരുനെല്ലി, എടവക, വെള്ളമുണ്ട, തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തില്‍ നിന്നുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായ പരിധി  18 നും 35ഇടയില്‍. ഫോര്‍ വീലര്‍ സെര്‍വീസിങ്, അക്കൗണ്ടിംഗ് എക്സിക്യൂട്ടീവ്, നഴ്സിംഗ് അസിസ്റ്റന്‍റ്, ഡിടിപി, വെല്‍ഡിങ് തുടങ്ങിയ കോഴ്സുകളിലേക്കാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9605604252, 8454072178
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *