May 30, 2026

തുലാംവാവ് ബലിതര്‍പ്പണത്തിനായി തിരുനെല്ലിയിൽ ആയിരങ്ങളെത്തി.

0
IMG-20191028-WA0173.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 

തുലാംവാവ് ബലിതര്‍പ്പണത്തിനായി  തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ  ആയിരങ്ങളെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മുതല്‍ പാപനാശിനി കരയില്‍ തുടങ്ങിയ ബലിതര്‍പ്പണം ഉച്ച വരെ  നീണ്ടു. ബലികര്‍മങ്ങള്‍ക്ക് കെ.എല്‍. ശങ്കരനാരായണശര്‍മ, ഗണേഷ് ഭട്ടതിരി,  ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, രാമചന്ദ്രന്‍ നമ്പൂതിരി എന്നിവര്‍ കാർമികത്വം വഹിച്ചു.   ക്ഷേത്രത്തിലെ വിശേഷാല്‍ പൂജകള്‍ക്ക്  മേല്‍ശാന്തി ഇ.എന്‍. കൃഷ്ണന്‍ നമ്പൂതിരി, കീഴ്ശാന്തിമാരായ കെ.എല്‍. രാമചന്ദ്രശര്‍മ, കെ.എല്‍. രാധാകൃഷ്ണ ശര്‍മ എന്നിവര്‍ കാർമികരായി. ക്ഷേത്രത്തിലലെത്തിയവര്‍ക്ക്  ദേവസ്വം സൗജന്യ ഭക്ഷണം നല്‍കി. തിരക്കൊഴിവാക്കുന്നതിനായി കൂടുതൽ ബലിസാധന വിതരണ, പ്രസാദ വിതരണ കൗണ്ടറുകൾ തുറന്നു പ്രവർത്തിച്ചു. എക്സി. ഓഫീസര്‍ കെ.സി. സദാനന്ദന്‍, മാനേജര്‍ പി.കെ. പ്രേമചന്ദ്രന്‍ എന്നിവര്‍ ക്ഷേത്രത്തിലെത്തിയവർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കി. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുനെല്ലി എസ്.ഐ. എ.യു. ജയപ്രകാശിന്റെ നേതൃത്വത്തില്‍  പോലീസിനെയും  ക്ഷേത്ര പരിസരത്തും പാപനാശിനിക്കരയിലും വിന്യസിച്ചിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *