August 13, 2026

പതിയിരുന്ന് ആക്രമണംഃ യുവാവിന് ഗുരുതര പരിക്ക്

0
By ന്യൂസ് വയനാട് ബ്യൂറോ
'
വെള്ളമുണ്ടഃ കോക്കടവ് എല്‍പി സ്കൂളിനു സമീപം യുവാവിനു നേരെ വധ ശ്രമം. പതിയിരുന്നുള്ള ആക്രമണത്തില്‍ പരിക്കേറ്റ കോക്കടവ് പൊണ്ണന്‍ അമ്മദിനെ(48) മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി ഒന്‍പതോടെയാണ് സംഭവം. കോക്കടവ് ജുമാ മസ്ജിദില്‍ നിന്ന് നമസ്കാരം കഴിഞ്ഞ് പോവുകയായിരുന്ന അമ്മദിനെ ആളൊഴിഞ്ഞ സ്ഥലത്തു വച്ചാണ് ആക്രമിച്ചത്.റോഡില്‍ നിന്നും വയലിലേക്ക് വലിച്ചു കൊണ്ടുപോയ മുഖം മൂടി ധരിച്ച രണ്ടു പേര്‍ കാപ്പിവടികളും മറ്റുമുപരോഗിച്ചാണ് മര്‍ദിച്ചത്. ആക്രമണത്തില്‍ യുവാവിന്‍റെ പല്ലു കൊഴിഞ്ഞു. യുവാവിന്‍റെ നിലവിളികേട്ട് ആളുകള്‍ എത്തിയപ്പോള്‍ അക്രമികള്‍ ഒാടി രക്ഷപ്പെട്ടു.
വെള്ളമുണ്ട പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.പ്രദേശത്തെ കഞ്ചാവു ലോബിയടക്കമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *