October 20, 2026

ജില്ലാ സംസ്ഥാന തലങ്ങളില്‍ അമേച്ച്വര്‍ നാടക മത്സരം സംഘടിപ്പിക്കുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:


കേരള സംസ്ഥാന യുവജനക്ഷേമബോര്‍ഡ് യൂത്ത് തിയറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള ഷോര്‍ട്ട് പ്ലേ കോമ്പറ്റീഷന്‍ എന്ന പേരില്‍ ജില്ലാ സംസ്ഥാന തലങ്ങളില്‍ അമേച്ച്വര്‍ നാടക മത്സരം സംഘടിപ്പിക്കുന്നു. ജില്ലാതല സ്‌ക്രീനിംഗില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിച്ച് സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കുന്ന സംഘത്തിന് 25,000 രൂപ അവതരണ ഗ്രാന്റായി നല്‍കുന്നതാണ് രണ്ടാം സ്ഥാനം ലഭിക്കുന്ന സംഘത്തിന് 10,000 രൂപയും മൂന്നാം  സ്ഥാനം ലഭിക്കുന്ന സംഘത്തിന് 5,000 രൂപയും ഗ്രാന്റായി നല്‍കുന്നു. സംസ്ഥാന മത്സരത്തിന് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്ന യഥാക്രമം 1,00,000, 75,000, 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും നല്‍കുന്നതാണ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 10 വരെ നീട്ടിയിരിക്കുന്നു. അപേക്ഷകള്‍ 10 ന് മുമ്പായി  ജില്ലാ യുവജനകേന്ദ്രത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷയും പങ്കെടുക്കുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും നിയമാവലിയും www.ksywb.kerala.gov.in  എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിലാസം: ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യുവജന കേന്ദ്രം ചക്കാലക്കല്‍ അപ്പാര്‍ട്ട്‌മെന്റ്, ഹരിതഗിരി റോഡ്, കല്‍പ്പറ്റ, വയനാട്, ഫോണ്‍ 04936-204700 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *