April 19, 2024

പഴശ്ശി ഗ്രന്ഥാലയം സി.കെ.നളിനാക്ഷനെ ആദരിച്ചു

0
Img 20191029 181221.jpg
.
നൂറ്റിയൊന്നാം വായനാ വർഷം ആഘോഷിക്കുന്ന മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയം, പഴയ പ്രവർത്തകരരെ ആദരിക്കുന്നതിന്റെ ഭാഗമായി, മാനന്തവാടിയിൽ അരനൂറ്റാണ്ടിലേറെ മാതൃഭൂമിയുടെ ലേഖകനും, പഴശ്ശി ഗ്രന്ഥാലയത്തിന്റെ ഭാരവാഹിയുമായിരുന്ന സി.കെ.നളിനാക്ഷനെ അദ്ദേഹത്തിന്റെ ഭവനത്തിൽ വെച്ച് ആദരിച്ചു.ശാരീരികമായ അസ്വാസ്ഥ്യങ്ങൾ നിമിത്തം വിശ്രമ ജീവിതം നയിക്കുന്ന അദ്ദേഹം പഴയ കാല അനുഭവങ്ങൾ ഗ്രന്ഥാലയം പ്രവർത്തകരുമായി പങ്കുവെച്ചു. ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് എം.ഗംഗാധരൻ, സെക്രട്ടറി അരുൺ ഇ.വി, എ.അജയകുമാർ, എം.കെ.രവി, പത്രപ്രവർത്തകനായ പ്രദീപ് മാനന്തവാടി ,സി.കെ.ജയശ്രീ ടീച്ചർ, തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *