August 16, 2026

കോവിഡ് സമ്പർക്ക പട്ടികയിലുള്ളവർ സന്ദർശിച്ചു : കമ്പളക്കാട് മൂന്ന് കടകൾ അടപ്പിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കമ്പളക്കാട് : വാളാട് സമ്പര്‍ക്ക പട്ടികയിൽ ഉൾപ്പെട്ടവർ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന്
കമ്പളക്കാട് ടൗണിലെ കൂത്ത്പറമ്പ് സ്റ്റോര്‍, സി.പി.എം വെജിറ്റബിള്‍സ്, എസ്.പി. ചിക്കന്‍ സ്റ്റാള്‍ എന്നീ കടകള്‍ ആരോഗ്യ വകുപ്പ് അടപ്പിച്ചു. ശനിയാഴ്ച്ച വാളാട് സമ്പർക്കത്തിൽപ്പെട്ട കരിങ്കുറ്റി സ്വദേശികളായ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വരദൂരിലും നര്‍കോട്ടിക് സെല്‍ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചിരുന്നു.
ഇതേ തുടർന്ന് കണിയാമ്പറ്റ പഞ്ചായത്തിലെ അഞ്ചാം വാർഡ് ( കൊഴിഞ്ഞങ്ങാട്) കണ്ടെയ്ൻമെൻ്റ് ആയി പ്രഖ്യാപിച്ചിരുന്നു. ഇവിടങ്ങളിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട മറ്റുള്ളവരുടെ വിവരങ്ങൾ ആരോഗ്യ വകുപ്പ് ശേഖരിക്കുന്നുണ്ട്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *