April 27, 2024

ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചു : പ്രമേഹം വില്ലനായി ശ്വാസം നിലച്ചു : റെജിയുടെ മൃതദേഹം ദഹിപ്പിക്കും.

0
Img 20200802 Wa0059.jpg
കൽപ്പറ്റ : കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന വയനാട് പേര്യ സ്വദേശി തുണ്ടത്തിൽ റെജിയുടെ  ആരോഗ്യ നിലയിൽ ശനിയാഴ്ച വൈകുന്നേരം വരെ പുരോഗതി ഉണ്ടായിരുന്നു.   കഴിഞ്ഞ ജൂലായ് 17- മുതൽ ശനിയാഴ്ച വരെയും വലിയ കരുതൽ നൽകി പരിചരിച്ചെങ്കിലും ശനിയാഴ്ച രാത്രി ആന്തരിക രക്ത സ്രാവത്തെ തുടർന്നാണ് മരണം സംഭവിച്ചത്.  പ്രമേഹമാണ് വില്ലനായത്. ജില്ലാ ആശുപത്രിയിൽ െവെന്റിലേറ്റർ ഉപയോഗിക്കേണ്ടി വന്ന ഏക രോഗിയായിരുന്നു റെജി.   ഹൃദയ സംബന്ധമായ ചില പ്രശ്നങ്ങൾ കണ്ടതോടെയാണ്  25-ാം തിയതി കോഴിക്കോട്  െമെഡിക്കൽ കോളേജിലേക്ക് മാറ്റിയതെന്ന് ജില്ലാ െമെഡിക്കൽ ഓഫീസർ  ഡോ. ആർ. രേണുക പറഞ്ഞു.

മെഡിക്കൽ കോളേജിലേക്ക് മാറ്റിയ ശേഷവും വും സ്ഥിതിഗതികൾ നിരീക്ഷിച്ചിരുന്നു  ജീവൻ രക്ഷിക്കാനാകും എന്നായിരുന്നു പ്രതീക്ഷയെന്നും ഡിഎംഒ പറഞ്ഞു.
      ശനിയാഴ്ച രാത്രി മരിച്ച റെജിയുടെ മൃതദേഹം  കോഴിക്കോട് ഇലക്ട്രിക് ശ്മശാനത്തിൽ  സംസ്കരിക്കും. മൃതദേഹം സ്വദേശമായ പേരിയയിലേക്ക് കൊണ്ടുവരുന്നത്  ഒഴിവാക്കാൻ ബന്ധുക്കൾ സമ്മതം പ്രകടിപ്പിച്ചതോടെ ദഹിപ്പിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. മാനന്തവാടി രൂപതയിൽപ്പെട്ട പേരിയ സെൻറ് മേരീസ് ഇടവകാംഗമാണ് റെജി .പള്ളിയിലെ സെമിത്തേരിയിൽ സംസ്കരിക്കുന്നതിനുള്ള നടപടികൾ രാവിലെ ആരംഭിച്ചിരുന്നു. ഇതിനിടയിൽ മെഡിക്കൽ കോളേജ് അധികൃതർ മൃതദേഹം ദഹിപ്പിക്കുക എന്ന ആശയം മുന്നോട്ട് വെച്ചതിനോട് ബന്ധുക്കൾ സഹകരിക്കുകയായിരുന്നു.. കോവിഡ് 19 രോഗം ബാധിച്ച ഭേദമായ ഭാര്യയും മക്കളും വീട്ടിൽ നിരീക്ഷണത്തിലാണ്.ജൂലൈ 30 ന് നടത്തിയ പരിശോധനയിൽ റെജിയുടെയും ഫലം നെഗറ്റീവ് ആയിരുന്നു.പ്രമേഹം ഉള്ളതിനാലാണ് ചികിത്സ ഫലം കാണാതെ പോയത്.ഓട്ടോ ഡ്രൈവറായ റെജി കൊറോണ കാലഘട്ടത്തിൽ എറണാകുളത്തും  മട്ടന്നൂരൂമെല്ലാം പോയിരുന്നു.ഈ യാത്രയിലാണ് വൈറസ് ശരീരത്തിൽ കയറിയത്  എന്നാണ് കരുതുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *