April 27, 2024

ഫോറസ്റ്റ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ടി.പി മത്തായിയുടെ ദുരൂഹ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം:കെ എ ആന്റണി

0
Pathanamthitta Mathai.jpg.image .845.440.jpg


     പത്തനംതിട്ടയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത കർഷകൻ ടി.പി മത്തായിയുടെ ദുരൂഹ മരണത്തിൽ വനപാലകരെ സസ്പെൻ്റ് ചെയ്യുകയും കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്ത്  ജുഡിഷ്യൽ നടത്തണമെന്ന് കേരളാ കോൺഗ്രസ് എം ജോസഫ് വിഭാഗം നേതാവ് കെ.എ ആന്റണി ആവശ്യപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥർ വർഷങ്ങളായി നടത്തുന്ന കർഷക ദ്രോഹനടപടികൾ അവസാനിക്കുന്നതിൽ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ് .പാവപ്പെട്ട കർഷകരുടെ ഭൂമി ജണ്ട കെട്ടി അതിക്രമിച്ചു കയറി യും, ഭീഷണിപ്പെട്ടുത്തിയും, കള്ള കേസ്സിൽ പ്രതികളാക്കിയും മറ്റും വനംവകുപ്പ് ഉദ്യോഗസ്ഥർ അഴിഞ്ഞാടുകയാണ്.ഇവർക്ക് എതിരെ ചെറുവിരൽ അനക്കുവാൻ സംസ്ഥാന ഗവൺമെന്റ്  തയ്യാറായിട്ടില്ല  എന്നത് ഖേദകരമാണ്.ടി.പി മത്തായിയുടെ മരണത്തിൽ വനം വകുപ്പ് മന്ത്രി കാണിക്കുന്ന  മൗനം കുറ്റകരമായ അനസ്ഥാ യാണ്.സ്ഥലത്തെപോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുക എന്ന നിയമാനുസൃതമായ നടപടി ക്രമങ്ങൾ പാലിക്കാതെയാണ് വനപാലകർ കർഷകനെ കസ്റ്റഡിയിൽ എടുത്തത്.
ഈയടുത്ത കാലത്ത് കോഴിക്കോട് പുലി ഒരു കർഷകന്റെ വലയിൽ കുരുങ്ങിയതിന് കർഷകനെ അറസ്റ്റ് ചെയ്യുകയുണ്ടായി. എല്ലാവരും ശക്തമായി ഇടപെട്ടത് കൊണ്ടാണ് ജാമ്യം ലഭിച്ചത്.
അതുപോലെ ആന ചെരിഞ്ഞതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
വന്യ മൃഗങ്ങളെ കാട്ടിൽ  തന്നെ നിലനിർത്താൻ സർക്കാരാണ് മുൻകൈ എടുക്കേണ്ടത്.
അവയ്ക്കു ആവശ്യമായ കുടിവെള്ളവും ഭക്ഷണവും കാട്ടിൽ ലഭ്യമാക്കണമെന്ന് കാലാ കാലങ്ങളായി കർഷക സംഘടനകൾ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നതാണ്.
കർഷകന്റെ വിളകൾ ആന നശിപ്പിക്കുമ്പോൾ, സർക്കാർ കർഷകരെ രക്ഷിക്കേണ്ടതിനു പകരം കർഷകരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുന്നത് കൊടിയ ദ്രോഹം തന്നെയാണ് .
ടി പി മത്തായിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുകയും ആശ്രിതർക്ക് സർക്കാർ സർവ്വീസിൽ അവരുടെ വിദ്യാഭ്യാസയോഗ്യത അനുസരിച്ച് മാന്യമായ ജോലി നൽകി കുടുംബത്തെ സംരക്ഷിക്കുവാൻ സർക്കാർ തയ്യാറക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *