March 29, 2024

കൊവിഡ്: നിരപരാധികള്‍ക്കെതിരെ കേസെടുക്കുന്നത് അവസാനിപ്പിക്കണം: ഐ സി ബാലകൃഷ്ണന്‍

0
കല്‍പ്പറ്റ: കൊവിഡുമായി ബന്ധപ്പെട്ട് നിരപരാധികള്‍ക്കെതിരെ കേസെടുക്കുന്ന നടപടി പൊലീസ് അവസാനിപ്പിക്കണമെന്ന് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ആവശ്യപ്പെട്ടു. വാളാട് കൊവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് മരണാനന്തര ചടങ്ങുകളിലും, വിവാഹങ്ങളിലും പങ്കെടുത്തവര്‍ക്കെതിരെ വ്യാപകമായി കേസെടുക്കുന്നത് ശരിയായ രീതിയല്ല. വിവിധ പ്രതിസന്ധിയില്‍പ്പെട്ടവര്‍ക്കും, കൊവിഡ് രോഗം സ്ഥിരീകരിച്ചവര്‍ക്കുമെതിരെ ഇത്തരത്തില്‍ കേസുകളെടുക്കുന്നത് അവരെ മാനസികമായി തളര്‍ത്താനെ ഉപകരിക്കൂ. ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയുമടക്കം നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് പ്രദേശവാസികളക്കമുള്ള ജനങ്ങള്‍ മുന്നോട്ടുപോയക്കെണ്ടിരിക്കുന്നത്. ജനക്കൂട്ടമുണ്ടാകുന്ന പരിപാടികള്‍ ഒഴിവാക്കുന്നതില്‍ കാര്യക്ഷമമായ ഇടപെടല്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. അതിന്റെ തുടര്‍ച്ചയായാണ് വാളാട് കോവിഡ് വ്യാപനം ഉണ്ടായിരിക്കുന്നത്. രോഗവ്യാപനത്തിന്റെ പേരില്‍ വ്യാപകമായി കേസെടുക്കുമ്പോഴും, ഒരു വിഭാഗത്തെ കേസില്‍ നിന്നും ഒഴിവാക്കിയതായുള്ള ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മാനുഷിക പരിഗണന കണക്കിലെടുത്ത് നിരപരാധികള്‍ക്കെതിരെ ചുമത്തിയ കേസ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *