September 29, 2026

പോത്ത് വിരണ്ടോടി വീട്ടമ്മയെ കുത്തി പരിക്കേൽപ്പിച്ചു

0
Screenshot_2020-08-03-10-27-25-105_com.miui_.videoplayer.png
By ന്യൂസ് വയനാട് ബ്യൂറോ
പടിഞാറത്തറ : വെണ്ണിയോട് മെച്ചനയിൽ ണ് അറക്കാനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി വീട്ടമ്മയെ കുത്തി പരിക്കേൽപ്പിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവം.മെച്ചനയിലെ മനേച്ചേരി മേരികുട്ടി (68) നാണ് പരിക്കേറ്റത്. വീടിനകത്തായിരുന്ന മേരിക്കുട്ടിയെ മുൻവാതിൽ കടന്ന് അകത്തെത്തിയ പോത്ത് ആക്രമിക്കുകയായിരുന്നു.മൂക്കിനും കൈക്കും ഗുരുതര പരിക്കേറ്റ മേരിക്കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവ സമയം വീടിനകത്തുണ്ടായിരുന്ന മേരിയുടെ മരുമകളും മൂന്നര വയസുള്ള മകനും പതിമൂന്ന് വയസുള്ള മകളും ഭാഗ്യത്തിന് രക്ഷപ്പെടുകയായിരുന്നു.കുപ്പാടിത്തറ ഭാഗത്ത് അറക്കാൻ കൊണ്ടുവന്നതായിരുന്നു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *