April 20, 2024

കോവിഡ് പ്രതിരോധ ചുമതല തിരികെ നൽകണമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർമാർ

0
കൽപ്പറ്റ. സംസ്ഥാനനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള പ്രധാന ചുമതല ആരോഗ്യ വകുപ്പിലെ   ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് തിരികെ നൽകണമെന്ന് കേരള സ്റ്റേറ്റ് ഹെൽത്ത് ഇൻസ്‌പെക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി. രാപ്പകൽ ഭേദമന്യേ രോഗാരംഭം മുതൽ മികച്ച പ്രതിരോധ നടപടികളാണ് ഫീൽഡ് തലത്തിൽ പ്രവർത്തിക്കുന്ന ഹെൽത്ത് ഇൻസ്പെക്ടർമാരും മറ്റു ആരോഗ്യ പ്രവർത്തകരും പൊതുജനങ്ങൾക്കിടയിൽ നടത്തുന്നത്.  പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള പ്രധാന ചുമതല ഇല്ലാതായത്  ആരോഗ്യ വകുപ്പിലെ മുകളിലോട്ടുള്ള  ദൈനംദിന റിപ്പോർട്ടുകൾക്കും മറ്റും സാങ്കേതിക തടസ്സം ഉണ്ടാക്കാനിടയുണ്ട്.  സർക്കാരിന്റെ നിർദേശമനുസരിച്ചുള്ള പ്രതിരോധ ജോലികൾക്കിടയിൽ ജൂനിയർ എച്ച്.ഐ.മാർക്കും  ഹെൽത്ത് ഇൻസ്പെക്ടർമാർക്കും ആശാപ്രവർത്തകർക്കും മർദ്ദനമേൽക്കുകയും ജീവനക്കാർക്ക് കോവിഡ് രോഗബാധ ഉണ്ടാകുകയും ചെയ്ത സംഭവങ്ങൾ സംസ്ഥാനത്തുണ്ടായിട്ടുണ്ട്. ഹെൽത്ത് ഇൻസ്പെക്ടർമാരെയും ആശാപ്രവർത്തകരെയും മർദിച്ചവർക്കെതിരെ കർശന  നടപടികളാണ് അന്ന് സർക്കാരും പോലീസും സ്വീകരിച്ചത്. എന്നാൽ ഇതൊക്ക അതിജീവിച്ച് സ്ത്രീകളുൾപ്പെടയുള്ള എല്ലാ ആരോഗ്യ വകുപ്പ്  ജീവനക്കാരും  ഒറ്റക്കെട്ടായി  മുന്നോട്ട് പോകുന്നതിനിടെയാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ  പ്രധാന ചുമതല ഹെൽത്ത് ഇൻസ്പെക്ടർമാരിൽ നിന്നും പോലീസിന് കൈമാറിയത്. ജനങ്ങൾക്കിടയിൽ ആത്മാർത്ഥമായി ജോലിചെയ്യുന്ന  ഹെൽത്ത് ഇൻസ്‌പെക്ടർ വിഭാഗത്തിന്റെ മനോവീര്യം ഇല്ലാതാക്കുന്ന  ഉത്തരവ് പിൻവലിക്കണമെന്നും തീരുമാനം പുനഃപരിശോധിക്കാൻ  സർക്കാർ അടിയന്തിരമായി ഇടപെടണമെന്നു അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആശ്രാമം പി.ആർ.ബാലഗോപാൽ ആവശ്യപ്പെട്ടു.     

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news